പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രമിന്ന് ശുചിത്വത്തിന്റെ പുതിയ കഥകൾ രചിക്കുകയാണ് : പ്രധാനമന്ത്രി

Posted On: 18 APR 2022 11:34AM by PIB Thiruvananthpuram

ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിൽ പുതിയ ഊർജം നൽകിയെന്നും ശുചിത്വ ഭാരത യജ്ഞം  ഇതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ശൗചാലയങ്ങളുടെ  നിർമ്മാണമോ,  മാലിന്യ നിർമാർജ്ജനമോ , പൈതൃക സംരക്ഷണമോ ശുചിത്വ മത്സരമോ ആകട്ടെ, രാജ്യം ഇന്ന് ശുചിത്വ മേഖലയിൽ പുതിയ കഥകൾ രചിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു.


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"പൊതുജനപങ്കാളിത്തം ഒരു രാജ്യത്തിന്റെ വികസനത്തിൽ എങ്ങനെ പുതിയ ഊർജം പകരുമെന്നതിന്റെ നേർ സാക്ഷ്യമാണ്  ശുചിത്വ ഭാരത യജ്ഞം.  ശൗചാലയങ്ങളുടെ  നിർമ്മാണമോ, മാലിന്യ നിർമാർജ്ജനമോ , ചരിത്രപരമായ പൈതൃക സംരക്ഷണമോ, ശുചിത്വ മത്സരമോ ആകട്ടെ, രാജ്യം ഇന്ന് മുന്നിൽ നിൽക്കുന്നു. വൃത്തിയുടെ മേഖലയിൽ പുതിയ കഥകൾ എഴുതുന്നു."

****

-ND-

(Release ID: 1817700) Visitor Counter : 122