പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ ദിനത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം

Posted On: 15 APR 2022 1:22PM by PIB Thiruvananthpuram

ഹിമാചൽ ദിനത്തിൽ ദേവഭൂമിയിലെ എല്ലാ പേർക്കും  ഹൃദയം നിറഞ്ഞ ആശംസകൾ !

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വർഷത്തിൽ, ഹിമാചൽ പ്രദേശും അതിന്റെ 75-ാം സ്ഥാപക ദിനം ആഘോഷിക്കുന്നത് എന്തൊരു അത്ഭുതകരമായ യാദൃശ്ചികതയാണ്! 'ആസാദി കാ അമൃത് മഹോത്സവ'ത്തിൽ, വികസനത്തിന്റെ അമൃത് ഹിമാചൽ പ്രദേശിലെ ഓരോ വ്യക്തിയിലും തുടർന്നും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ഹിമാചലിനെക്കുറിച്ച് അടൽജി ഒരിക്കൽ എഴുതിയിരുന്നു.

ബർഫ് ധങ്കി പർവ്വതമാലാം,

നദിയാം, ജരാനെ, ജംഗൽ,

കിന്നരിയോം കാ ദേശ്,

ഭാഗ്യവശാൽ, പ്രകൃതിയുടെ അമൂല്യമായ വരദാനങ്ങളും മനുഷ്യന്റെ കഴിവിന്റെ പ്രകടനവും കാണാനും കഠിനമായ മലമ്പ്രദേശങ്ങളെ മെരുക്കി സ്വന്തം ഭാഗ്യം കെട്ടിപ്പടുക്കേണ്ട കഠിനാധ്വാനികളും ഉത്സാഹവുമുള്ള ഹിമാചലിലെ ജനങ്ങൾക്കിടയിൽ ജീവിക്കാനും എനിക്കും അവസരം ലഭിച്ചു.
 
സുഹൃത്തുക്കളേ ,

1948-ൽ ഹിമാചൽ പ്രദേശ് രൂപീകൃതമായപ്പോൾ  കടുത്ത വെല്ലുവിളികളായിരുന്നു നേരിട്ടത്.

ഒരു ചെറിയ പർവതപ്രദേശമായതിനാൽ, ദുഷ്‌കരമായ സാഹചര്യങ്ങളും കഠിനമായ ഭൂപ്രദേശങ്ങളും ഉള്ളതിനാൽ, സാധ്യത കളേക്കാൾ കൂടുതൽ വെല്ലുവിളികൾ ഉണ്ടായിരുന്നു. എന്നാൽ ഹിമാചലിലെ ഉത്സാഹമുള്ളവരും സത്യസന്ധരും കഠിനാധ്വാനി കളുമായ ജനങ്ങൾ ഈ വെല്ലുവിളിയെ അവസരങ്ങളാക്കി മാറ്റി. ഹോർട്ടികൾച്ചർ, മിച്ച വൈദ്യുതി, സാക്ഷരതാ നിരക്ക്, ഗ്രാമീണ റോഡ് ശൃംഖല, വീടുതോറുമുള്ള വെള്ളം, വൈദ്യുതി സൗകര്യങ്ങൾ തുടങ്ങി നിരവധി പാരാമീറ്ററുകൾ ഈ മലയോര സംസ്ഥാനത്തിന്റെ പുരോഗതി കാണിക്കുന്നു.

കഴിഞ്ഞ 7-8 വർഷമായി, ഹിമാചലിന്റെ അവസ്ഥയും അവിടെയുള്ള സൗകര്യങ്ങളും മികച്ചതാക്കുന്നതിന് കേന്ദ്രസർക്കാർ അശ്രാന്ത പരിശ്രമം നടത്തിവരികയാണ്. നമ്മുടെ  യുവ സഹപ്രവർത്തകനായ ഹിമാചലിലെ ജനപ്രിയ മുഖ്യമന്ത്രി ജയറാം ജിയുമായി സഹകരിച്ച് ഗ്രാമീണ റോഡുകൾ വികസിപ്പിക്കുന്നതിനും ഹൈവേയുടെ വീതി കൂട്ടുന്നതിനും റെയിൽവേ ശൃംഖല വികസിപ്പിക്കുന്നതിനും ഇരട്ട എഞ്ചിൻ സർക്കാർ മുൻകൈയെടുത്തു, അതിന്റെ ഫലം ഇപ്പോൾ ദൃശ്യമാണ്. കണക്റ്റിവിറ്റി മെച്ചപ്പെടുമ്പോൾ, ഹിമാചൽ ടൂറിസം പുതിയ മേഖലകളിലേക്കും പുതിയ പ്രദേശങ്ങളിലേക്കും പ്രവേശിക്കുകയാണ്. ഓരോ പുതിയ പ്രദേശവും വിനോദസഞ്ചാരികൾക്ക് പ്രകൃതി, സംസ്കാരം, സാഹസികത എന്നിവയിൽ പുതിയ അനുഭവങ്ങളുമായി വരുന്നു, കൂടാതെ പ്രദേശവാസികൾക്ക് തൊഴിലിന്റെയും സ്വയം തൊഴിലിന്റെയും അനന്തമായ സാധ്യതകൾ തുറക്കുന്നു. ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, കൊറോണ വൈറസിനെതിരായ ദ്രുത വാക്സിനേഷൻ ഡ്രൈവിന്റെ രൂപത്തിൽ അതിന്റെ ഫലം നാം കണ്ടു.
 
 സുഹൃത്തുക്കളേ ,

ഹിമാചൽ പ്രദേശിന്റെ മുഴുവൻ സാധ്യതകളും പുറത്തുകൊണ്ടുവരാൻ ഇപ്പോൾ നമുക്ക് അതിവേഗം പ്രവർത്തിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന 25 വർഷത്തിനുള്ളിൽ, ഹിമാചൽ പ്രദേശ് രൂപീകരിച്ച് 100 വർഷം തികയുന്നതിനൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിയുടെ 100 വർഷവും  നമുക്ക് കാണാൻ കഴിയും. ഇതാണ് നമുക്ക് പുതിയ പ്രമേയങ്ങളുടെ "അമൃത്കാലം ". ഈ കാലഘട്ടത്തിൽ ടൂറിസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഐടി, ബയോ ടെക്നോളജി, ഭക്ഷ്യ സംസ്കരണം, പ്രകൃതി കൃഷി തുടങ്ങിയ മേഖലകളിൽ ഹിമാചലിനെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഹിമാചൽ പ്രദേശിനും നേട്ടമുണ്ടാകും. ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വൈബ്രന്റ് വില്ലേജ് സ്കീമിൽ നിന്നും പർവ്വത്മല യോജനയിൽ നിന്നും വലിയ തോതിൽ ഈ പദ്ധതികൾ ഹിമാചൽ പ്രദേശിൽ വിദൂര കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ശുചിമുറിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ നടന്നു വരുന്ന   പ്രവർത്തനങ്ങളിൽ   വൃത്തിയുടെ മറ്റ് മാനദണ്ഡങ്ങളും പ്രോത്സാഹിപ്പിക്കണം.ഇതിനായി പൊതുജന പങ്കാളിത്തം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.
 
സുഹൃത്തുക്കളേ ,

കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികൾ ജയറാം ജിയുടെ സർക്കാരും അദ്ദേഹത്തിന്റെ മുഴുവൻ സംഘവും നന്നായി പ്രചരിപ്പിച്ചു. പ്രത്യേകിച്ചും സാമൂഹിക സുരക്ഷയുടെ കാര്യത്തിൽ ഹിമാചൽ പ്രശംസനീയമായ ഒരു ജോലിയാണ് ചെയ്തത്. സത്യസന്ധമായ നേതൃത്വം, സമാധാനം ഇഷ്ടപ്പെടുന്ന അന്തരീക്ഷം, ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം, ഹിമാചലിലെ കഠിനാധ്വാനികളായ ജനങ്ങൾ; എല്ലാം സമാനതകളില്ലാത്തതാണ്. ദ്രുതഗതിയിലുള്ള വികസനത്തിന് ആവശ്യമായതെല്ലാം ഹിമാചൽ പ്രദേശിലുണ്ട്. സമ്പന്നവും ശക്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഹിമാചൽ തുടർന്നും സംഭാവന നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

ഒത്തിരി നന്ദി !

--ND--

 



(Release ID: 1817108) Visitor Counter : 152