പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്ത്‌ ഫാക്ടറി ദുരന്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


പി എം എൻ ആർ എഫിൽ നിന്നും ആശ്വാസ ധനം പ്രഖ്യാപിച്ചു

प्रविष्टि तिथि: 11 APR 2022 2:11PM by PIB Thiruvananthpuram

ഗുജറാത്തിലെ ബറൂച്ചിൽ  ഫാക്ടറിയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ടു ലക്ഷം രൂപ വീതവും , പരിക്കേറ്റവർക്ക്  50,000 രൂപ വീതവും  സഹായധനം പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 

"ബറൂച്ചിലെ ഒരു ഫാക്ടറിയിലുണ്ടായ അപകടത്തെത്തുടർന്നുണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.  മരണമടഞ്ഞവരുടെ ആശ്രിതർക്ക്  പി എം എൻ ആർ എഫിൽ നിന്നും  രണ്ടു ലക്ഷം രൂപ വീതവും , പരിക്കേറ്റവർക്ക്  50,000 രൂപ വീതവും  നൽകും. "

--ND--

 


(रिलीज़ आईडी: 1815666) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada