ധനകാര്യ മന്ത്രാലയം
പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചതു മുതൽ 18.60 ലക്ഷം കോടി രൂപയുടെ 34.42 കോടിയിലധികം വായ്പാ അക്കൗണ്ടുകൾ തുറന്നു
Posted On:
08 APR 2022 8:00AM by PIB Thiruvananthpuram
" പ്രധാൻ മന്ത്രി മുദ്ര യോജന സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന പദ്ധതിയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന 'എല്ലാർക്കുമൊപ്പം എല്ലാവർക്കും വികസനം' എന്നതിന്റെ യഥാർത്ഥ ആത്മാവ് ഉൾക്കൊള്ളുന്ന പദ്ധതി" : കേന്ദ്ര ധനമന്ത്രി
“ആവശ്യത്തിന് വായ്പ ലഭ്യമല്ലാതിരുന്ന 'അഭിലാഷയുക്ത ജില്ലകളിലെ' ഗുണഭോക്താക്കളിലേക്ക് PMMY പ്രകാരം വായ്പകളുടെ ഒഴുക്ക് സാധ്യമാക്കി": കേന്ദ്ര ധനകാര്യ സഹമന്ത്രി
ന്യൂ ഡൽഹി: ഏപ്രിൽ 8, 2022
പ്രധാൻ മന്ത്രി മുദ്ര യോജനയുടെ (PMMY) സ്തംഭങ്ങളിലൂടെ സാധ്യമാക്കിയ സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ പദ്ധതിയുടെ പ്രധാന ഗുണവശങ്ങളിലേക്കും നേട്ടങ്ങളിലേക്കും നമുക്ക് കണ്ണോടിക്കാം.
2015 ഏപ്രിൽ 8-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് PMMY യ്ക്ക് തുടക്കം കുറിച്ചത്. കോർപ്പറേറ്റ് ഇതര, കാർഷിക ഇതര, ചെറുകിട/സൂക്ഷ്മ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.
പദ്ധതിയുടെ ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, 18.60 ലക്ഷം കോടി രൂപയുടെ 34.42 കോടിയിലധികം വായ്പാ അക്കൗണ്ടുകൾ വരുമാന സൃഷ്ടി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി ഈ പദ്ധതിക്ക് കീഴിൽ തുറന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.
ബിസിനസ്സ് അന്തരീക്ഷവും PMMY വഴിയുള്ള വൻ തോതിലുള്ള തൊഴിലവസരങ്ങളും എന്ന വിഷയം പരാമർശിക്കവെ ചെറുകിട ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിച്ചതായി ധനമന്ത്രി പറഞ്ഞു. താഴെത്തട്ടിൽ വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി സഹായകമായി. 68%-ത്തിൽ കൂടുതൽ വായ്പകൾ വനിതകൾക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതൽ വായ്പയൊന്നും ലഭിക്കാത്ത പുതിയ സംരംഭകർക്ക് 22% വായ്പകൾ അനുവദിച്ചു.
എല്ലാ മുദ്ര ഗുണഭോക്താക്കളെയും അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ തന്നെ, വായ്പയെടുത്ത് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് മുന്നോട്ട് വന്ന് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ ശ്രീമതി നിർമ്മല സീതാരാമൻ ആഹ്വാനം ചെയ്തു. ഇതുവരെ അനുവദിച്ചിട്ടുള്ള മൊത്തം വായ്പകളിൽ 51 ശതമാനവും പട്ടികജാതി/പട്ടിക വർഗ്ഗ/പിന്നാക്ക വിഭാഗങ്ങൾക്ക് പ്രയോജനപ്പെട്ടതിനാൽ, പ്രധാൻ മന്ത്രി മുദ്ര യോജന സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് വ്യക്തമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ 'എല്ലാർക്കുമൊപ്പം എല്ലാവർക്കും വികസനം' എന്ന ആശയത്തിന്റെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്നതാണ് PMMY.
തദവസരത്തിൽ, കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ ഭഗവത് കിഷൻറാവു കരാഡ് പറഞ്ഞു, "പ്രധാൻ മന്ത്രി മുദ്ര യോജന (PMMY) ആരംഭിക്കുന്നതിനു പിന്നിലെ പ്രേരകശക്തി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് തടസ്സരഹിതമായി സ്ഥാപന വായ്പ ലഭ്യമാക്കുക എന്നതായിരുന്നു."
“34.42 കോടി അക്കൗണ്ട് ഉടമകൾക്ക് സഹായം നൽകുന്നതിലൂടെ, ആരംഭിച്ച് ഏഴ് വർഷത്തിനുള്ളിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവരിലേക്ക് പദ്ധതി വിജയകരമായി എത്തിച്ചേർന്നു,” കേന്ദ്ര ധനകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു.
നീതി ആയോഗ് കണ്ടെത്തിയ 'അഭിലാഷയുക്ത ജില്ലകളിലെ' ഒട്ടേറെ ഗുണഭോക്താക്കൾക്ക് വായ്പ നൽകാൻ കഴിഞ്ഞുവെന്നതാണ്, വായ്പ ലഭ്യമാക്കുന്ന കാര്യത്തിൽ, PMMY-യുടെ മറ്റൊരു സുപ്രധാന നേട്ടമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി വ്യക്തമാക്കി. അങ്ങനെ ഈ വായ്പാ ക്ഷാമമുള്ള ജില്ലകളിൽ വായ്പയുടെ ഒഴുക്ക് സാധ്യമാക്കി.
രാജ്യത്ത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ (FI) പ്രോഗ്രാം നടപ്പിലാക്കുന്നത് മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ്. ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തവർക്ക് ലഭ്യമാക്കൽ, സുരക്ഷിതമല്ലാത്തവരെ സുരക്ഷിതമാക്കുക, ഫണ്ടില്ലാത്തവർക്ക് ധനസഹായം നൽകുക. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെയും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണ സമീപനത്തിലൂടെയും നിലവിൽ ഈ പ്രോഗ്രാമിന് കീഴിൽ, ഈ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുക്കുന്നു. സേവനമില്ലാത്തവർക്കും പിന്നാക്കം നിൽക്കുന്നവർക്കും സേവനം ഉറപ്പാക്കുന്നു.
FI യുടെ മൂന്ന് സ്തംഭങ്ങളിലൊന്നായ 'ഫണ്ടിംഗ് ദി അൺഫണ്ടഡ്', FI പരിസ്ഥിതിയിൽ പ്രതിഫലിക്കുന്നത് ചെറുകിട സംരംഭകർക്ക് വായ്പാ ലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന PMMY മുഖേനയാണ്. പദ്ധതി വിഭാവനം ചെയ്യുന്ന സംരംഭങ്ങളിലൂടെ വളർന്നുവരുന്ന സംരംഭകർ മുതൽ കഠിനാധ്വാനികളായ കർഷകർ വരെയുള്ള എല്ലാ പങ്കാളികളുടെയും സാമ്പത്തിക ആവശ്യങ്ങളിൽ PMMY ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പാർശ്വവൽക്കരിക്കപ്പെട്ടതും സാമൂഹികമായും സാമ്പത്തികമായും ഇതുവരെ അവഗണിക്കപ്പെട്ടതുമായ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഒരു പ്രധാന സംരംഭമാണിത്. പ്രധാൻ മന്ത്രി മുദ്ര യോജന (PMMY) ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും ചിറകുകൾ നൽകി.
PMMY യുടെ സുപ്രധാന വശങ്ങളിലേക്കും കഴിഞ്ഞ 7 വർഷത്തെ നേട്ടങ്ങളിലേക്കും ഒരു തിരിഞ്ഞു നോട്ടം:
പ്രധാനമന്ത്രി മുദ്ര യോജനയുടെ (PMMY) സുപ്രധാന വശങ്ങൾ:
PMMY പ്രകാരം, അംഗ വായ്പാ സ്ഥാപനങ്ങൾ (MLIs) വഴി 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലുള്ളതും വായ്പ ആവശ്യമുള്ളതുമായ 'ശിശു', 'കിഷോർ', 'തരുൺ' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ സംരംഭകർക്ക് ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFCs), മൈക്രോ ധനകാര്യ സ്ഥാപനങ്ങൾ (MFIs), മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ വഴി വയ്പ ലഭ്യമാക്കുന്നു.
i) ശിശു: 50,000/- രൂപ വരെയുള്ള വായ്പകൾ
ii) കിഷോർ: 50,000/- രൂപയ്ക്ക് മുകളിൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
iii) തരുൺ: 5 ലക്ഷം രൂപയ്ക്ക് മുകളിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ
പുതുതലമുറ യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കിഷോർ, തരുൺ എന്നീ വിഭാഗങ്ങൾക്കുപരി ശിശുവിഭാഗ വായ്പകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ശിശു, കിഷോർ, തരുൺ എന്നിവയുടെ കീഴിലുള്ള സൂക്ഷ്മ സംരംഭകത്വ മേഖലയുടെ വികസനത്തിനും വളർച്ചയ്ക്കും അനുഗുണമായ ചട്ടക്കൂടിലും, വ്യത്യസ്ത മേഖലകളുടെയും ബിസിനസ്സ് പ്രവർത്തനങ്ങളുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനുമായി രൂപകൽപ്പന ചെയ്തവയാണ് മുദ്ര വായ്പകൾ.
കോഴിവളർത്തൽ, ക്ഷീര വികസനം, തേനീച്ച വളർത്തൽ മുതലായ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടെ, ഉത്പാദനം, വ്യാപാരം, സേവനം തുടങ്ങിയ മേഖലകളിലെ വരുമാനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്കായി കാലാവധി വായ്പകളും (Term loan) പ്രവർത്തന മൂലധനവും ഉറപ്പാക്കാനാണ് PMMY പ്രകാരമുള്ള വായ്പകൾ നൽകുന്നത്.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വായ്പ നൽകുന്ന സ്ഥാപനങ്ങളാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. പ്രവർത്തന മൂലധനത്തിന്റെ കാര്യത്തിൽ, കടം വാങ്ങുന്നയാൾ കൈവശം വച്ചിരിക്കുന്ന പണത്തിന് മാത്രമേ പലിശ ഈടാക്കൂ.
പദ്ധതിയുടെ നേട്ടങ്ങൾ (25.03.2022 വരെയുള്ള കണക്കുകൾ പ്രകാരം):
* 18.60 ലക്ഷം കോടി രൂപയുടെ 34.42 കോടിയിലധികം വായ്പകൾ പദ്ധതി ആരംഭിച്ചതിനുശേഷം (25.03.2022 വരെ) അനുവദിച്ചിട്ടുണ്ട്. മൊത്തം വായ്പയുടെ ഏകദേശം 22% നവ സംരംഭകർക്ക് അനുവദിച്ചിട്ടുണ്ട്.
* നടപ്പ് സാമ്പത്തിക വർഷത്തിൽ 3.07 ലക്ഷം കോടി രൂപയുടെ 4.86 കോടി PMMY ലോൺ അക്കൗണ്ടുകൾ അനുവദിച്ചു (25.03.2022 വരെ)
* മൊത്തം വായ്പകളുടെ ഏകദേശം 68% വായ്പകൾ വനിതാ സംരംഭകർക്ക് അനുവദിച്ചു
* വായ്പകളുടെ ശരാശരി തുക ഏകദേശം 54,000/- രൂപയാണ്
* 86% വായ്പകളും ‘ശിശു’ വിഭാഗത്തിൽ പെട്ടവയാണ്
* ഏകദേശം 22% വായ്പകൾ നവസംരംഭകർക്ക് നൽകിയിട്ടുണ്ട്
* ഏകദേശം 23% വായ്‌പകൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് അനുവദിച്ചു; ഏകദേശം 28% വായ്പകൾ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകി (ആകെ 51% വായ്പകൾ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ചു)
* ഏകദേശം 11% ലോണുകൾ ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്
ഉപവിഭാഗം തിരിച്ചുള്ള കണക്കുകൾ :-
Category
|
No. of Loans (%)
|
Amount Sanctioned (%)
|
Shishu
|
86%
|
42%
|
Kishore
|
12%
|
34%
|
Tarun
|
2%
|
24%
|
Total
|
100%
|
100%
|
2020-21 സാമ്പത്തിക വർഷം ഒഴികെ (കോവിഡ്-19 മഹാമാരി കാരണം) പദ്ധതി ലക്ഷ്യങ്ങൾ നേടിയിട്ടുണ്ട്. അനുമതി നൽകിയ തുകയുടെ വർഷം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്:
Year
|
No of Loans Sanctioned (in cr.)
|
Amount Sanctioned
(Rs. Lakh crore)
|
2015-16
|
3.49
|
1.37
|
2016-17
|
3.97
|
1.80
|
2017-18
|
4.81
|
2.54
|
2018-19
|
5.98
|
3.22
|
2019-20
|
6.22
|
3.37
|
2020-21
|
5.07
|
3.22
|
2021-22 (as on
25.03.2022)*
|
4.86
|
3.07
|
Total
|
34.42
|
18.60
|
*Provisional
മറ്റ് പ്രസക്ത വിവരങ്ങൾ:
അർഹരായ എല്ലാവർക്കും ശിശു വായ്പകളുടെ കൃത്യമായ തിരിച്ചടവിന് 2% പലിശ ഇളവ് നലകുന്നത് PMMY പ്രകാരം 12 മാസത്തേക്ക് നീട്ടി
* ആത്മ നിർഭർ ഭാരത് പാക്കേജിന് (ANBP) കീഴിൽ 14.05.2020 ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതി അഭൂതപൂർവമായ ഒരു സാഹചര്യത്തോടുള്ള ഒരു സവിശേഷ പ്രതികരണമെന്ന നിലയിലാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ വായ്പയെടുക്കുന്ന 'സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ' സാമ്പത്തിക പിരിമുറുക്കം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
* 2020 ജൂൺ 24-ന് കേന്ദ്ര കാബിനറ്റ് പദ്ധതിക്ക് അംഗീകാരം നൽകി.
* ചെറുകിട വ്യവസായ വികസന ബാങ്കിന് (SIDBI) 775 കോടി രൂപ അനുവദിച്ചു.
* സ്കീം നടപ്പിലാക്കൽ: എല്ലാ വിഭാഗത്തിലുള്ള MLI കളും - പൊതുമേഖലാ ബാങ്കുകൾ (PSBs), സ്വകാര്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ (RRBs), ചെറുകിട ധനകാര്യ ബാങ്കുകൾ (SFBs), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFCs), മൈക്രോ ധനകാര്യ സ്ഥാപനങ്ങൾ (MFIs).
പ്രകടനം: 25.03.2022 വരെ SIDBI ക്ക് അനുവദിച്ച 775 കോടി രൂപയിൽ, 658.25 കോടി രൂപയിൽ അധികം, വായ്പയെടുക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് സബ്‌വെൻഷൻ തുകയുടെ ഓൺവാർഡ് ക്രെഡിറ്റ് ചെയ്യുന്നതിനായി എംഎൽഐമാർക്ക് SIDBI വിതരണം ചെയ്തു.
RRTN/SKY
(Release ID: 1814643)
Visitor Counter : 1764
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada