ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആംബുലൻസുകൾ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഫ്ലാഗ് ഓഫ് ചെയ്തു

Posted On: 04 APR 2022 10:51AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 04, 2022

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും ചേർന്ന് ഇന്ന് 33 ആംബുലൻസുകൾ (13 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും 20 ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും) ന്യൂ ഡൽഹിയിലെ നിർമാൺ ഭവനിൽ വച്ച് ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര രാസവസ്തു-വളം സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബയും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിൽ കോവിഡ് പ്രതികരണത്തിനായി അനുവദിച്ച ഫണ്ടുകൾക്ക് കീഴിൽ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ (IFRC) ALS ആംബുലൻസുകൾ, BLS ആംബുലൻസുകൾ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, മൊബൈൽ രക്ത ശേഖരണ വാനുകൾ എന്നിവയ്ക്കായി ചില ഫണ്ടുകൾ നീക്കിവച്ചിരുന്നു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി (ഐആർസിഎസ്) ശാഖകളുടെ ആരോഗ്യ-ദുരന്ത പ്രതികരണ ശേഷി മെച്ചപ്പെടുത്തുന്നതിനായി അയക്കുന്ന ആദ്യ മെഡിക്കൽ വാഹനങ്ങളുടെ ഭാഗമാണ് ഈ 33 ആംബുലൻസുകൾ.

 
RRTN/SKY


(Release ID: 1813120) Visitor Counter : 161