ആയുഷ്‌

2022-ലെ പ്രധാനമന്ത്രിയുടെ യോഗ അവാർഡുകൾക്കുള്ള അപേക്ഷ, ആയുഷ് മന്ത്രാലയം ക്ഷണിച്ചു

Posted On: 30 MAR 2022 10:49AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മാർച്ച് 30  , 2022



 ആയുഷ് മന്ത്രാലയം, 2022-ലെ പ്രധാനമന്ത്രിയുടെ യോഗ അവാർഡുകൾക്കായി അപേക്ഷ/ ശുപാർശ ക്ഷണിച്ചു. പുരസ്കാര ജേതാക്കളെ  2022 ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രഖ്യാപിക്കും.

 2022 ലേക്കുള്ള അവാർഡിന്റെ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ MyGov പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ് (https://innovateindia.mygov.in/pm-yoga-awards-2022/).ഓൺലൈൻ രീതി വഴി മാത്രമേ അപേക്ഷകൾ/ ശുപാർശകൾ സമർപ്പിക്കാൻ കഴിയൂ.  ഇന്ത്യൻ വംശജരായവർക്ക് വേണ്ടി രണ്ട് ദേശീയ വിഭാഗങ്ങളും വിദേശ വംശജർക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര വിഭാഗങ്ങളും പുരസ്കാരങ്ങളിൽ  ഉൾപ്പെടുന്നു.  ഈ പുരസ്കാരത്തിനായുള്ള അപേക്ഷകർ / ശുപാർശ ചെയ്യപ്പെടുന്നവർ  യോഗയുടെ പ്രോത്സാഹനത്തിനായി അസാധാരണമായ സംഭാവനകൾ നൽകിയിരിക്കണം, കൂടാതെ ഇവർക്ക്  യോഗയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും ഉണ്ടായിരിക്കണം.

താൽപ്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാമനിർദ്ദേശ പ്രക്രിയ മനസ്സിലാക്കാനും അപേക്ഷ സമർപ്പിക്കാനും  https://innovateindia.mygov.in/pm-yoga-awards-2022/ എന്ന  ലിങ്ക് വഴി പി എം വൈ എ  പേജിൽ പ്രവേശിക്കാം.  ഈ വർഷത്തെ നാമനിർദ്ദേശ/ അപേക്ഷ  നടപടികൾ 2022 മാർച്ച് 28-ന് ആരംഭിച്ചു. അപേക്ഷ  സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 27, ആണ്.

 അപേക്ഷകന് നേരിട്ട് അപേക്ഷിക്കാം. അല്ലെങ്കിൽ  യോഗ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വ്യക്തിക്കോ സ്ഥാപനത്തിനോ  അവരെ നാമനിർദ്ദേശം ചെയ്യുകയോ ആവാം .ഒരു അപേക്ഷകന് ഒരു വർഷം, ദേശീയം അല്ലെങ്കിൽ അന്തർദേശീയതലത്തിൽ ഉള്ള  ഏതെങ്കിലുമൊരു  അവാർഡ് വിഭാഗത്തിൽ മാത്രമേ  അപേക്ഷിക്കാനോ/ നാമനിർദ്ദേശം ചെയ്യപ്പെടാനോ കഴിയുകയുള്ളൂ.


 പ്രാരംഭ തെരഞ്ഞെടുപ്പിനും മൂല്യനിർണ്ണയത്തിനും ആയി  രണ്ട് കമ്മിറ്റികൾ ആയുഷ് മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്.  അന്തിമമായി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള   മാനദണ്ഡങ്ങൾ ഈ കമ്മിറ്റികൾ  തീരുമാനിക്കും.  കാബിനറ്റ് സെക്രട്ടറിയാണ് മൂല്യനിർണ്ണയ സമിതി (ജൂറി) അധ്യക്ഷൻ



(Release ID: 1812392) Visitor Counter : 158