വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വനിതാ ശിശു വികസന മന്ത്രാലയം,സംസ്ഥാനങ്ങളുമായിമേഖലാ യോഗങ്ങൾ നടത്തും

Posted On: 01 APR 2022 12:10PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: ഏപ്രിൽ 1, 2022  

സംസ്ഥാന ഗവണ്മെന്റുകളുടെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള  പ്രവർത്തനങ്ങളിലെ വിടവുകൾ പരിഹരിക്കുക, ലിംഗനീതി ഉറപ്പുവരുത്തുന്നതും ശിശു കേന്ദ്രീകൃതവുമായ നിയമനിർമ്മാണങ്ങളും നയങ്ങളും പരിപാടികളും സൃഷ്ടിക്കുന്നതിന് സംയുക്ത പ്രവർത്തങ്ങൾ  പ്രോത്സാഹിപ്പിക്കുക എന്നിവയാണ് വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകൾക്കും കുട്ടികൾക്കും വിശ്വസനീയവും എല്ലാത്തരം വിവേചനങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും മുക്തവുമായ അന്തരീക്ഷംസൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഈ ദിശയിൽ, മന്ത്രാലയത്തിന്റെ പദ്ധതി നിർവഹണത്തിന്റെ  ഉത്തരവാദികളായ സംസ്ഥാന ഗവണ്മെന്റ് കളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും  പിന്തുണയോടെ ലക്‌ഷ്യം  കൈവരിക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നു. മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, മിഷൻ മോഡിൽ നടപ്പിലാക്കാൻ മന്ത്രാലയത്തിന്റെ  -മിഷൻ പോഷൻ 2.0, മിഷൻ ശക്തി, മിഷൻ വാത്സല്യ,എന്നീ 3 പ്രധാനപ്പെട്ട പദ്ധതികൾക്ക് മന്ത്രി സഭ അംഗീകാരം നൽകി.  2021-22 മുതൽ 2025-26 വരെയുള്ള 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ 3 പദ്ധതികളും നടപ്പിലാക്കും.

ചണ്ഡീഗഡ് (ഏപ്രിൽ 2), ബംഗളൂരു (ഏപ്രിൽ 4), ഗുവാഹത്തി (ഏപ്രിൽ 10), മുംബൈ (ഏപ്രിൽ 12), ഭുവനേശ്വർ (ഏപ്രിൽ 13) എന്നിവിടങ്ങളിൽ മന്ത്രാലയം, സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി മേഖലാ യോഗങ്ങൾ  നടത്തും. അടുത്ത 5 വർഷത്തിനുള്ളിൽ മന്ത്രാലയത്തിന്റെ ഈ 3 പദ്ധതികൾ  ശരിയായി നടപ്പിലാക്കാൻ സഹായിക്കുന്നതിന് സംസ്ഥാന ഗവൺമെന്റുകൾ/കേന്ദ്രഭരണ പ്രദേശങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് മേഖലാ  സമ്മേളനങ്ങളുടെ ലക്ഷ്യം. പദ്ധതികൾ  കേന്ദ്രാവിഷ്കൃതവും സംസ്ഥാന ഗവൺമെന്റുകളും/ കേന്ദ്രഭരണ പ്രദേശങ്ങളും  ചെലവ് പങ്കിടൽ മാനദണ്ഡങ്ങൾ അനുസരിച്ച്  നടപ്പിലാക്കുന്നതുമാണ്.
 
 
 
 
 
 

(Release ID: 1812374) Visitor Counter : 199