പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യസഭാംഗങ്ങളുടെ വിടവാങ്ങൽ വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

പോസ്റ്റഡ് ഓണ്‍: 31 MAR 2022 1:32PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ചെയർമാൻ,

താങ്കൾ  അംഗങ്ങൾക്കായി
ഒരു ടൈംലൈൻ സജ്ജീകരിച്ചിരിക്കുന്നു. ആ പരിധിക്കുള്ളിൽ നിന്നുകൊണ്ട് എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ശ്രമിക്കും.

ശരി, നമുക്ക് ഒരു വിടവാങ്ങൽ ചടങ്ങുണ്ട്. നമ്മുടെ  സഹപ്രവർത്തകരിൽ ചിലർ അവധിയെടുക്കുന്നു, പക്ഷേ ബംഗാളിയിൽ 'ആമി ആശ്ചി' അല്ലെങ്കിൽ ഗുജറാത്തിയിൽ 'ഓജോ' അല്ലെങ്കിൽ 'വീണ്ടും വരൂ' എന്ന് പറയും. ‘ബൈ-ബൈ’ ആണെങ്കിലും ‘വീണ്ടും വരൂ’ എന്നാണ് നമ്മൾ പറയുന്നത്. അതിനാൽ ഒരു തരത്തിൽ, നിങ്ങൾ വീണ്ടും വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അത്രയും അനുഭവപരിചയമുണ്ടെന്ന് ചെയർമാൻ പറഞ്ഞതുപോലെ; ചിലർ അഞ്ച് ടേം, നാല് ടേം, അല്ലെങ്കിൽ മൂന്ന് ടേം വരെ സേവിച്ചിട്ടുണ്ട്. അതായത്, ഈ മഹത് വ്യക്തികൾക്ക് ഒരു വലിയ അനുഭവ ശേഖരമുണ്ട്. ചിലപ്പോൾ അനുഭവം അറിവിനേക്കാൾ ശക്തമാണ്.

അക്കാദമിക് അറിവുകൾക്ക് ചിലപ്പോൾ പല പരിമിതികളും ഉണ്ടാകും; സെമിനാറുകളിൽ ഇത് ഉപയോഗപ്രദമാണ്, എന്നാൽ അനുഭവത്തിൽ നിന്ന് ലഭിക്കുന്നതെന്തും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലളിതമായ പരിഹാരങ്ങൾ നൽകാൻ കഴിയും. അനുഭവവും പുതുമയും ഇടകലർന്നാൽ തെറ്റുകൾ കുറയും. ഈ അർത്ഥത്തിൽ അനുഭവത്തിന് അതിന്റേതായ ഒരു വലിയ പ്രാധാന്യമുണ്ട്. അത്തരം പരിചയസമ്പന്നരായ സഹപ്രവർത്തകർ സഭ വിട്ടുപോകുമ്പോൾ, സഭയ്ക്കും രാജ്യത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. കൂടാതെ, ഭാവി തലമുറയ്ക്കായി എടുക്കുന്ന ചില തീരുമാനങ്ങളിൽ ശൂന്യതയുണ്ടാകാം. അതുകൊണ്ട്, പരിചയമുള്ളവർ പോകുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയും. എന്നാൽ പരിചയസമ്പന്നരായ അംഗങ്ങൾ ഇല്ലാതായാൽ സഭയിൽ ഉള്ളവരുടെ ഉത്തരവാദിത്തം അൽപ്പം കൂടി വർധിക്കും. സഭയിൽ നിന്ന് പുറത്തുപോകുന്ന പരിചയസമ്പന്നരായ അംഗങ്ങളുടെ പാരമ്പര്യം നിലവിലെ അംഗങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അവർ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, സഭയ്ക്ക് അതിന്റെ ശക്തി കുറവാണെന്ന് ഒരിക്കലും തോന്നുന്നില്ല. ഇന്ന് വിരമിക്കുന്നവരിൽ നിന്ന് പഠിച്ച പാഠങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ പുണ്യസ്ഥലം (സഭ ) ഉപയോഗിക്കാനും നമുക്ക് ദൃഢനിശ്ചയം ചെയ്യാം, അങ്ങനെ അത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വളരെ പ്രയോജനകരമാണ്.

ഈ നാല് ചുവരുകൾക്കുള്ളിൽ നാം  വളരെക്കാലം ചെലവഴിച്ചു. ഇന്ത്യയുടെ ഓരോ കോണിലെയും വികാരങ്ങൾ, പ്രതിഫലനങ്ങൾ, ഭാവങ്ങൾ, വേദന, ആനന്ദം എന്നിവ ഇവിടെ ഒഴുകുന്നു. നമ്മളും  ആ ഒഴുക്ക് അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, സഭയ്‌ക്ക്‌ നാം ഒരുപാട്‌ സംഭാവന ചെയ്‌തുവെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം; അത് വളരെ സത്യമാണ്. എന്നാൽ അതേ സമയം ഈ സഭയും  നമ്മുടെ ജീവിതത്തിൽ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. സഭയിലേക്ക് എന്തെങ്കിലും സംഭാവന ചെയ്തുകൊണ്ട് നാം  പോകും, ​​പക്ഷേ അതിലും കൂടുതൽ നാം കൊണ്ടുപോകുന്നു, കാരണം നിരവധി ഉയർച്ച താഴ്ചകളിൽ നിന്ന് പുറത്തുവരുന്ന ധാരാളം കാര്യങ്ങൾ, ഇന്ത്യയിലെ വൈവിധ്യമാർന്ന സാമൂഹിക വ്യവസ്ഥകളിൽ നിന്ന് സഭയിൽ ഓരോ ദിവസവും ഞങ്ങൾ അനുഭവിക്കുന്നു.

ഇന്ന് അതുകൊണ്ടാണ് ഞാൻ പറയുന്നത്,നാം  സഭയിൽ നിന്ന് പുറത്തുപോകുകയാണെങ്കിലും, ഈ അനുഭവം രാജ്യത്തിന്റെ മികച്ച താൽപ്പര്യത്തിനായി നാല് ദിശകളിലേക്കും കൊണ്ടുപോകാം; ഈ നാല് ചുവരുകൾക്കുള്ളിൽ നേടിയതെല്ലാം നാല് ദിശകളിലേക്കും മുന്നോട്ട് കൊണ്ടുപോകുക എന്നതായിരിക്കണം  നമ്മുടെ പ്രതിജ്ഞ . കൂടാതെ, രാജ്യത്തിന് രൂപവും ദിശയും നൽകിയ, നമ്മുടെ ഭരണകാലത്ത് സഭയ്ക്ക് സംഭാവന നൽകിയ എല്ലാ പ്രധാന കാര്യങ്ങളും രേഖപ്പെടുത്താൻ ശ്രമിക്കണം, അങ്ങനെ ഒരു ഘട്ടത്തിൽ അവ വരും തലമുറകൾക്ക് അവലംബമാകും.

നാം  സഭയുടെ ഏതെങ്കിലും വശത്ത്, ഇവിടെ അല്ലെങ്കിൽ അവിടെ ഇരിക്കുന്നുണ്ടാകാം, എന്നാൽ ഓരോരുത്തർക്കും അവരുടേതായ രീതിയിൽ എന്തെങ്കിലും സംഭാവന നൽകിയിരിക്കണം, അത് രാജ്യത്തിന് ദിശാബോധം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കണം. നാം  ഇത് രേഖപ്പെടുത്തുകയാണെങ്കിൽ, ഭാവിതലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന ഇത്രയും വിലപ്പെട്ട ഒരു നിധി നമുക്കുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായത്, ഒരു സ്ഥാപനവൽക്കരിക്കപ്പെട്ട സംവിധാനത്തിന്റെ താൽപ്പര്യത്തിൽ ഇത് ഉപയോഗിക്കാം.

അതുപോലെ നാം  ''ആസാദി കാ അമൃത് മഹോത്സവം'' ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം തികയുന്നു. നമ്മുടെ രാജ്യത്ത് നിന്നുള്ള മഹത് വ്യക്തിത്വങ്ങൾ രാജ്യത്തിന് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോൾ നൽകുകയും സംഭാവന നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നിങ്ങൾ അവധിയെടുക്കുന്നതിനാൽ, നിങ്ങളോടൊപ്പം അൽപ്പം കൂടുതൽ സമയം ഉണ്ടായിരിക്കും, ചെയർമാൻ നിശ്ചയിച്ച സമയപരിധി ഉണ്ടാകില്ല. അതിനാൽ, അതേ മനോഭാവം തേടിക്കൊണ്ട്, 'ആസാദി കാ അമൃത് മഹോത്സവ'ത്തിന് അനുസൃതമായി, വളരെ തുറന്ന മനസ്സോടെ ഒരു വലിയ പ്ലാറ്റ്‌ഫോമിലേക്ക് പോയി അവിടെയും നിങ്ങളുടെ സംഭാവനകൾ നൽകിക്കൊണ്ട് നിങ്ങൾക്ക് വരും തലമുറകളെ പ്രചോദിപ്പിക്കാൻ കഴിയുമോ? രാജ്യത്തിന് വളരെയധികം ശക്തിയും നേട്ടവും ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാ സഹപ്രവർത്തകരുടെയും പേരുകൾ ഞാൻ പ്രത്യേകമായി  പരാമർശിക്കുന്നില്ല. അത് ഞാൻ നേരിട്ട് ചെയ്യണമെന്ന് ചെയർമാൻ പറഞ്ഞിട്ടുണ്ട്. അതിനാൽ, ഞാൻ തീർച്ചയായും നിങ്ങളെ വ്യക്തിപരമായി കാണാനും നിങ്ങളോടൊപ്പം എന്റെ മനസ്സിനെ അയവുവരുത്താനും ശ്രമിക്കും. നിങ്ങളിലെ നല്ല ഗുണങ്ങൾ ഞാൻ തീർച്ചയായും ശ്രദ്ധിക്കുന്നു!

ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു!

നന്ദി!

..ND..


( റിലീസ് ഐ.ഡി: 1812160) സന്ദര്‍ശക കൗണ്ടര്‍ : 166