ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്ത്   ചികിത്സയിൽ ഉള്ളവരുടെ എണ്ണം 14,704 ആയി കുറഞ്ഞു; 707 ദിവസങ്ങൾക്ക് ശേഷം 15,000 ൽ താഴെ

Posted On: 30 MAR 2022 9:57AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മാർച്ച് 30  , 2022

രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം  തുടർച്ചയായി താഴോട്ട് വരുന്ന  പ്രവണതയെ തുടർന്ന്, ഇന്ന് (14,704) ഇന്ത്യയിലെ  സജീവ കേസുകൾ 707 ദിവസത്തിന് ശേഷം 15,000 ത്തിൽ താഴെയായി കുറഞ്ഞു.
ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ  0.03% ശതമാനമാണ്. 2020 ഏപ്രിൽ 21-ലെ സജീവ കേസുകളുടെ എണ്ണം 14,759  ആയിരുന്നു .

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,233 പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,876  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,87,410 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിൽ 6,24,022 പരിശോധനകൾ നടത്തി.78.85 കോടിയിൽ അധികം (78,85,56,935) പരിശോധനകളാണ് ഇതുവരെ നടത്തിയത്.  


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.25 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  0.20 ശതമാനമാണ്.


ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 183.82  കോടി (1,83,82,41,743) കടന്നു. 2,19,19,610 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ1.50 
 കോടി യിൽ അധികം (1,50,55,291) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.


(Release ID: 1811261) Visitor Counter : 203