രാഷ്ട്രപതിയുടെ കാര്യാലയം
മൂന്നാമത് ദേശീയ ജല പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു.
Posted On:
29 MAR 2022 1:57PM by PIB Thiruvananthpuram
ന്യൂ ഡൽഹി , മാർച്ച് 29, 2022
മൂന്നാമത് ദേശീയ ജല പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് വിതരണം ചെയ്തു. ജൽ ശക്തി അഭിയാൻ :കാച്ച് ദി റയിൻ 2022 പ്രചാരണത്തിനും രാഷ്ട്രപതി ഇന്ന്( 29 മാർച്ച് 2022 )തുടക്കംകുറിച്ചു. ജല ശക്തി അഭിയാന്റെ ഈ പതിപ്പിൽ പ്രത്യേക ഊന്നൽ നൽകുന്ന നടപടികളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് രാഷ്ട്രപതി ചടങ്ങിൽ അഭിപ്രായപ്പെട്ടു
വ്യക്തിഗത ജലസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ പ്രാദേശിക സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നതിൽ ജില്ലാ മജിസ്ട്രേറ്റുമാർ, ഗ്രാമ തലവൻമാർ എന്നിവർക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
രാജ്യത്ത് നടപ്പാക്കിവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവെപ്പ് യജ്ഞം പോലെ, ചരിത്രത്തിലെ ഏറ്റവും വലിയ ജല സംരക്ഷണ പ്രവർത്തനമായി ഈ പ്രചാരണത്തെയും മാറ്റിതീർക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു
. ലോക ജനസംഖ്യയുടെ 18 ശതമാനം അധിവസിക്കുന്ന ഇന്ത്യയിൽ , ശുദ്ധ ജല സ്രോതസ്സുകളുടെ നാല് ശതമാനം മാത്രമാണ് ഉള്ളതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി . വലിയതോതിൽ മഴയെ ആശ്രയിക്കുന്ന രാജ്യത്തെ ജല ലഭ്യത അനിശ്ചിതത്വം നിറഞ്ഞതാണ്..
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനും, ജലത്തിന്റെ മികച്ച ഉപയോഗം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മലിനീകരണ തോത് കുറയ്ക്കൽ, ശുചീകരണം ഉറപ്പാക്കൽ എന്നിവ വഴിയായി ജലസുരക്ഷ ഉറപ്പാക്കുന്നതിനും ഉതകുന്ന മികവുറ്റ നടപടികൾ ഇന്ത്യ സ്വീകരിച്ചതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു.
സുസ്ഥിരമായ രീതിയിൽ ജലസുരക്ഷ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് ദീർഘകാലമായി മുടങ്ങിക്കിടന്ന ജലസേചന പദ്ധതികളുടെ വേഗത്തിലുള്ള പൂർത്തിയാക്കൽ, നദികളുടെ പുനരുജ്ജീവനം, നദീതടങ്ങളുടെ സമഗ്രവികസനം, നിലവിലുള്ള ജലസംഭരണികളുടെ പുനരുജ്ജീവനം തുടങ്ങിയവ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സർക്കാർ നയങ്ങളിൽ ഇടംപിടിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ ബന്ധപ്പെട്ട മേഖലകളിൽ പുരസ്കാരജേതാക്കൾ കാഴ്ചവച്ച ജല സംരക്ഷണ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ രാഷ്ട്രപതി സമൂഹത്തിന് ഒരു പ്രചോദനമായി തുടരാൻ അവരോട് ആവശ്യപ്പെടുകയും ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു
രാഷ്ട്രപതിയുടെ മുഴുവൻ പ്രസംഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
IE/SKY
(Release ID: 1810988)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada