വിദ്യാഭ്യാസ മന്ത്രാലയം

പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി നടത്തുന്ന ആശയവിനിമയം "പരീക്ഷ പേ ചർച്ച " ഏപ്രിൽ 1 ന്


രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാർഥികൾ , അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ വെർച്വലായി പരിപാടിയിൽ പങ്കെടുക്കും.

Posted On: 28 MAR 2022 8:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ, നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി നടത്തുന്ന ആശയവിനിമയം "പരീക്ഷ പേ ചർച്ച " യുടെ അഞ്ചാം ലക്കം അടുത്ത മാസം ഒന്നാം തീയതി (2022 ഏപ്രിൽ 1 ന് )  നടക്കും.  ന്യൂ ഡൽഹിയിലെ താൽകാത്തൊരാ ഇൻഡോർ സ്റ്റേഡിയത്തി രാവിലെ 11 മണിക്കാണ് പരിപാടി . രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാർഥികൾ , അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ വെർച്വലായി  പരിപാടിയിൽ പങ്കെടുക്കുമെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാന അറിയിച്ചു. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക പരിപാടിയായ  പരീക്ഷാ പേ ചർച്ച  എന്ന തത്സമയ പരിപാടിയിൽ  പരീക്ഷാ സമ്മർദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ  ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തന്റെ പ്രധാനമന്ത്രി  മറുപടി നൽകുമെന്ന്  അദ്ദേഹം പറഞ്ഞു. 

കോവിഡ്-19 മഹാമാരിയിൽ നിന്ന് രാജ്യം കരകയറുകയും പരീക്ഷകൾ ഓഫ്‌ലൈൻ മോഡിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷത്തെ  പരീക്ഷാ പേ ചർച്ച പരിപാടിക്ക്  പ്രത്യേക  പ്രാധാന്യമുണ്ടെന്നു ശ്രീ. ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.   21-ാം നൂറ്റാണ്ടിലെ വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പരീക്ഷാ പേ ചർച്ച പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുന്ന ഒരു ഔപചാരിക സംവിധാനമായി  പരീക്ഷാ പേ ചർച്ച മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവർണർമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടി വീക്ഷിക്കുന്നതിനായി രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ  രാജ്ഭവനുകൾ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളമുള്ള സംസ്ഥാന ഗവൺമെന്റുകൾ  വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

വിദ്യാർത്ഥികളിൽ  പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ‘എക്സാം വാരിയേഴ്സ്’ എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷാ പേ ചർച്ചയെന്ന് ശ്രീ പ്രധാൻ എടുത്തുപറഞ്ഞു. ഓരോ കുട്ടിയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൂർണ്ണമായി പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിത്.

പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള   ഒരു ഓൺലൈൻ സർഗ്ഗാത്മക രചനാ  മത്സരത്തിന്റെ അടിസ്ഥാനത്തിലാണ്  തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ശ്രീ പ്രധാൻ അറിയിച്ചു. MyGov പ്ലാറ്റ്‌ഫോമിലൂടെ 2021 ഡിസംബർ 28 മുതൽ 2022 ഫെബ്രുവരി 3 വരെയാണ് മത്സരം സംഘടിപ്പിച്ചത്. ഈ വർഷം 15.7 ലക്ഷം പേർ മത്സരത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രശംസാപത്രവും പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയേഴ്സ് പുസ്തകം അടങ്ങിയ പ്രത്യേക പരീക്ഷാ പേ ചർച്ചാ കിറ്റും സമ്മാനിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയം സംഘടിപ്പിക്കുന്ന ഈ പരിപാടി ദൂരദർശൻ , ആകാശവാണി ദേശീയ  റേഡിയോ ചാനലുകൾ, ടിവി ചാനലുകൾ, രാജ്യസഭാ ടിവി എന്നിവയും , പ്രധാനമന്ത്രി കാര്യാലയം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയം  എന്നിവയുടെ  യു ട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാധ്യമങ്ങളും പരിപാടി  തത്സമയം സംപ്രേക്ഷണം ചെയ്യും. 

--ND--



(Release ID: 1810847) Visitor Counter : 138