പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മതുവ ധർമ്മ മഹാമേളയെ പ്രധാനമന്ത്രി  മാർച്ച് 29ന് അഭിസംബോധന ചെയ്യും

Posted On: 28 MAR 2022 5:13PM by PIB Thiruvananthpuram

ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂറിന്റെ 211-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മാർച്ച് 29 ന് വൈകുന്നേരം 4:30 ന് പശ്ചിമ ബംഗാളിലെ താക്കൂർബാരിയിലെ ശ്രീധാം താക്കൂർനഗറിൽ വെച്ച് മതുവ ധർമ്മ മഹാമേള 2022-നെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്ത് അവിഭക്ത ബംഗാളിലെ അടിച്ചമർത്തപ്പെട്ടവരുടെയും പീഡിതരുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജി തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹം ആരംഭിച്ച സാമൂഹികവും മതപരവുമായ പ്രസ്ഥാനം 1860-ൽ ഒറക്കണ്ടിയിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) നിന്ന് ഉത്ഭവിക്കുകയും മതുവാ ധർമ്മത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു.

 അഖിലേന്ത്യ മതുവ മഹാസംഘമാണ്    മാർച്ച് 29 മുതൽ  ഏപ്രിൽ 5 വരെ  മതുവാ ധർമ്മ മഹാമേള 2022 സംഘടിപ്പിക്കുന്നത്.

--ND--


(Release ID: 1810587) Visitor Counter : 141