പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലുണ്ടായ ബസ്സപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ദുരന്തത്തിനിരയായവർക്ക് ആശ്വാസധനം പ്രഖ്യാപിച്ചു

Posted On: 27 MAR 2022 12:41PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിലെ  ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

 അപകടത്തിൽ  മരണമടഞ്ഞവരുടെ  അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും,  പരിക്കേറ്റവർക്ക് അൻപതിനായിരം  രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 
ആന്ധ്രാ  പ്രദേശിലെ ചിറ്റൂരിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
 മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്  2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം  രൂപ വീതവും നൽകും : പ്രധാനമന്ത്രി നരേന്ദ്ര മോദി ."

***

-ND-

(Release ID: 1810187) Visitor Counter : 179