പ്രധാനമന്ത്രിയുടെ ഓഫീസ്
ഹൈദരാബാദിലെ ദാരുണമായ തീപിടിത്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ; അപകടത്തിനിരയായവർക്കു സഹായധനം പ്രഖ്യാപിച്ചു
Posted On:
23 MAR 2022 11:30AM by PIB Thiruvananthpuram
ഹൈദരാബാദിലെ ഭോയ്ഗുഡയിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപ വീതം നൽകും.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി ഓഫീസ് പറഞ്ഞു :
"ഹൈദരാബാദിലെ ഭോയ്ഗുഡയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. : പ്രധാനമന്ത്രി നരേന്ദ്രമോദി"
***
-ND-
(Release ID: 1808563)
Visitor Counter : 160
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada