പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്ന് ലോക ജലദിനത്തിൽ പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

Posted On: 22 MAR 2022 10:33AM by PIB Thiruvananthpuram

ലോക ജലദിനത്തിൽ,  ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ, ജലസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും സംഘടനകളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ജലസംരക്ഷണം  ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നതും , ഇതിനായി രാജ്യത്തിൻറെ   എല്ലാ ഭാഗങ്ങളിലും നൂതനമായ ശ്രമങ്ങൾ നടക്കുന്നുവെന്നതും   സന്തോഷകരമാണ് . ജല സംരക്ഷണത്തിനായി  പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും സംഘടനകളെയും  അഭിനന്ദിക്കാൻ  ഞാൻ 
 ആഗ്രഹിക്കുന്നു."

"അദ്ഭിഃ സർവാണി ഭൂതാനി ജീവന്തി പ്രഭവന്തി ച.."


ലോക ജലദിനത്തിൽ, ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുമെന്ന പ്രതിജ്ഞ നമുക്ക് വീണ്ടും ഉറപ്പിക്കാം. നമ്മുടെ പൗരന്മാർക്ക് ജലസംരക്ഷണവും ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കാൻ ജൽ ജീവൻ മിഷൻ പോലുള്ള നിരവധി നടപടികൾ നമ്മുടെ രാജ്യം ഏറ്റെടുത്തിട്ടുണ്ട് ."

"അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുന്നതിന് ജൽ ജീവൻ മിഷൻ വളരെ ഫലപ്രദമാണെന്ന് തെളിയിച്ചു . ജനങ്ങളുടെ പങ്കാളിത്തത്തോടെ, വീടുതോറും വെള്ളം എത്തിക്കാനുള്ള ദൃഢനിശ്ചയം പൂർത്തീകരിക്കും."

" നമുക്ക് ഒത്തൊരുമിച്ച്, കൂടുതൽ ജല സംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ട്  സുസ്ഥിരമായ ഒരു ഭൂമിക്കായി സഹായിക്കുകയും  ചെയ്യാം. സംരക്ഷിക്കപ്പെടുന്ന ഓരോ തുള്ളിയും നമ്മുടെ ജനങ്ങളെ സഹായിക്കുകയും നമ്മുടെ പുരോഗതി വർദ്ധിപ്പിക്കുകയും ചെയ്യുന്നു."

-ND-

(Release ID: 1808052) Visitor Counter : 174