പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും തമ്മില്‍ രണ്ടാമത് ഇന്ത്യ - ഓസ്‌ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടി നടന്നു

Posted On: 21 MAR 2022 6:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി  സ്‌കോട്ട് മോറിസനൂം തമ്മില്‍ ഇന്ന് രണ്ടാമത് ഇന്ത്യ-ഓസ്‌ട്രേലിയ വെര്‍ച്വല്‍ ഉച്ചകോടി നടന്നു. അതില്‍ അവര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം അവലോകനം ചെയ്യുകയും മേഖലയിലെയും  ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.

ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ്‌ലാന്‍ഡിലും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളിലും അതുണ്ടാക്കിയ ജീവഹാനിയിലും പ്രധാനമന്ത്രി മോദി തുടക്കത്തില്‍തന്നെ അനുശോചനം രേഖപ്പെടുത്തി.

2020 ജൂണില്‍ നടന്ന ഒന്നാം വെര്‍ച്വല്‍ ഉച്ചകോടിയില്‍ അംഗീകരിച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസവും നൂതനാശയവും, ശാസ്ത്രവും സാങ്കേതികവിദ്യയും, നിര്‍ണ്ണായക ധാതുക്കള്‍, ജല പരിപാലനം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സാങ്കേതികവിദ്യ, കോവിഡ്-19 അനുബന്ധ ഗവേഷണം തുടങ്ങി ഇപ്പോള്‍ ഉള്‍ക്കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ബന്ധത്തിന്റെ വിപുലമായ വ്യാപ്തിയില്‍ പ്രധാനമന്ത്രി മോദി സംതൃപ്തി രേഖപ്പെടുത്തി. .

29 പുരാതന പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ നല്‍കാനുള്ള പ്രത്യേക നടപടിക്ക് ആദരണീയനായ സ്‌കോട്ട് മോറിസണ്‍ന് പ്രധാനമന്ത്രി മോദി നന്ദിരേഖപ്പെടുത്തി. ഈ പുരാതന കരകൗശലവസ്തുക്കളില്‍ നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ഉള്‍പ്പെടുന്നു, ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ചിലവ 9-10 നൂറ്റാണ്ടുകളിലുള്ളവയുമാണ്. 12-ാം നൂറ്റാണ്ടിലെ ചോള വെങ്കലങ്ങളും, 11-12 നൂറ്റാണ്ടിലെ രാജസ്ഥാനില്‍ നിന്നുള്ള ജൈന ശില്‍പങ്ങളും, 12-13 നൂറ്റാണ്ടിലെ ഗുജറാത്തില്‍ നിന്നുള്ള മണല്‍ക്കല്ലുകൊണ്ടുള്ള ദേവി മഹിഷാസുരമര്‍ദിനിയും, 18-19 നൂറ്റാണ്ടിലെ പെയിന്റിംഗുകളും, ആദ്യകാല ജെലാറ്റിന്‍ വെള്ളി ഫോട്ടോഗ്രാഫുകളുമൊക്കെയാണ് ഈ പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നത്.

കോവിഡ് -19 മഹാമാരികാലത്ത് സമയത്ത് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി മോറിസണോട് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.

സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ക്കുന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക് ഉള്‍പ്പെടെയുള്ള പങ്കാളിത്ത മൂല്യങ്ങളും പൊതു താല്‍പ്പര്യങ്ങളുമുള്ള സഹ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന തന്ത്രപരമായ ഒത്തുചേരലിനെ ഇരു നേതാക്കളും അഭിനന്ദിച്ചു.

സമഗ്ര തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത പ്രസ്താവനയും ഈ അവസരത്തില്‍ പുറത്തിറക്കി. ഉഭയകക്ഷി ബന്ധത്തിന് പ്രത്യേക മാനം നല്‍കിക്കൊണ്ട് സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴില്‍ പ്രധാനമന്ത്രിമാര്‍ക്കിടയില്‍ വാര്‍ഷിക ഉച്ചകോടി നടത്താനും  ഇരുപക്ഷവും സമ്മതിച്ചു.

--ND--



(Release ID: 1807936) Visitor Counter : 152