പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാത്മാഗാന്ധിക്കും ദണ്ഡിയിലേക്ക് മാർച്ച് ചെയ്ത എല്ലാ മഹാന്മാർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 12 MAR 2022 10:39AM by PIB Thiruvananthpuram

അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുമായി  ദണ്ഡിയിലേക്ക് മാർച്ച് ചെയ്ത മഹാത്മാഗാന്ധിക്കും എല്ലാ പ്രമുഖർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം 2019 ൽ  രാഷ്ട്രത്തിന് സമർപ്പിച്ച വേളയിലെ പ്രസംഗവും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

'' നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനും അനീതിയിൽ പ്രതിഷേധിച്ച് ദണ്ഡിയിലേക്ക് മാർച്ച് ചെയ്ത ഗാന്ധിജിക്കും  മറ്റു  മഹാന്മാർക്കും ശ്രദ്ധാഞ്ജലി.

ദണ്ഡിയിലെ ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ച 2019 ലെ  എന്റെ പ്രസംഗം പങ്കിടുന്നു.

--ND--

 



(Release ID: 1805301) Visitor Counter : 175