പ്രധാനമന്ത്രിയുടെ ഓഫീസ്
ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടർ നടപടികൾക്കായി 11 വെബിനാറുകളിലൂടെ പ്രധാനമന്ത്രി കൂടിയാലോചനകൾക്കും മസ്തിഷ്ക പ്രവാഹത്തിനും നേതൃത്വം നൽകി
ബജറ്റുമായി ബന്ധപ്പെട്ട 11 വെബിനാറുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു
ഈ വെബിനാറുകൾ ബന്ധപ്പെട്ട നാല്പത്തിനായിരത്തോളം പേരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കൾക്കൊപ്പം സംരംഭകർ, എംഎസ്എംഇകൾ, കയറ്റുമതിക്കാർ, ആഗോള നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ വെബിനാറുകളിൽ പങ്കെടുത്തു.
ബജറ്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഗവൺമെന്റിന് ലഭിച്ചത് വളരെ ഫലപ്രദമായ നിർദ്ദേശങ്ങൾ
ഈ വെബിനാറുകൾ ബന്ധപ്പെട്ടവർക്കിടയിൽ ഉടമസ്ഥാവകാശം സൃഷ്ടിക്കുന്നതിനും സമയബന്ധിതമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനും സഹായിച്ചു
Posted On:
09 MAR 2022 6:57PM by PIB Thiruvananthpuram
ഇന്ന്, ഡിപാമിന്റെ ബജറ്റുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വെബിനാറിനെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ബജറ്റുമായി ബന്ധപ്പെട്ട 11 വെബിനാറുകളുടെ പരമ്പരയാണ് ഇത് അവസാനിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, ഗ്രാമവികസനം, കൃഷി, പ്രതിരോധം, ആരോഗ്യം, ഡി പി ഐ ഐ ടി , പി എസ എ , എം എൻ ആർ ഇ , ഡി ഇ എ , ഡി ഐ പി എ എം എന്നിവയുടെ മന്ത്രാലയങ്ങൾ/വകുപ്പുകളുമായി ബന്ധപ്പെട്ട ബജറ്റ് വെബിനാറിൽ പ്രധാനമന്ത്രി പങ്കെടുത്തു. കേന്ദ്ര ബജറ്റ്-2022 രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ബജറ്റിന്റെ ആക്കം നിലനിർത്തുന്നതിനും അതിന്റെ നടത്തിപ്പിൽ എല്ലാ പങ്കാളികൾക്കും ഉടമസ്ഥാവകാശബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബിനാറുകൾ നടത്തിയത്. സ്മാർട്ട് കൃഷി, പ്രധാനമന്ത്രി ഗതിശക്തി, പ്രതിരോധം, ഡിജിറ്റൽ വിദ്യാഭ്യാസം, ആത്മനിർഭർത്ത തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ വെബിനാറുകൾ ഉൾക്കൊള്ളുന്നു. ചലനാത്മക വൈദഗ്ധ്യം, ഏവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ ആരോഗ്യ സംരക്ഷണ വിതരണം, മെയ്ക്ക് ഇൻ ഇന്ത്യ, അഭിലാഷ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ധനസഹായം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ ഈ വെബ്ബിനാറുകൾ കൈകാര്യം ചെയ്തു.
ഈ വെബിനാറുകൾ സംഘടിപ്പിച്ചതിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് ബജറ്റിന്റെ പ്രധാന പങ്കാളികൾക്കിടയിൽ ഉടമസ്ഥാവകാശബോധം വളർത്തിയെടുക്കുകയായിരുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ തന്നെ മന്ത്രാലയങ്ങളെയും വകുപ്പുകളെയും പ്രവർത്തനക്ഷമമാക്കാനും സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാനും ഈ നടപടി സഹായിക്കും. വിവിധ പങ്കാളികളുമായുള്ള കൂടിയാലോചന അവരുടെ പ്രായോഗിക/ആഗോള വൈദഗ്ധ്യവും അനുഭവപരിചയവും കൊണ്ടുവരുന്നതിനും അപര്യാപ്തതകൾ തിരിച്ചറിയുന്നതിനും സഹായിക്കുന്നു. ബജറ്റ് ഫെബ്രുവരി 1-ലേക്ക് മാറ്റുന്നതും വെബിനാറുകളിലെ ഈ ഇടപെടലുകളും സംസ്ഥാന ഗവൺമെന്റുകൾക്ക് മുൻഗണനകളുടെ മികച്ച ദൃശ്യപരത ലഭിക്കുന്നതിനും അങ്ങനെ അവരുടെ ബജറ്റുകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്നു.
സംരംഭകർ, എംഎസ്എംഇകൾ, കയറ്റുമതിക്കാർ, ആഗോള നിക്ഷേപകർ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് കളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകളുടെ ലോകത്ത് നിന്നുള്ള യുവാക്കൾ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട 40,000ത്തോളം പേരുടെ പങ്കാളിത്തം വെബിനാറുകളിൽ കണ്ടു. ഓരോ വെബിനാറിലും സമഗ്രമായ പാനൽ ചർച്ചകളും പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ബ്രേക്ക്-ഔട്ട് സെഷനുകളും സംഘടിപ്പിച്ചു. ഈ വെബിനാറുകളിൽ ഗവൺമെന്റിന് വിലപ്പെട്ട നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്, ഇത് ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കൂടുതൽ സഹായകമാകും.
-ND-
(Release ID: 1804579)
Visitor Counter : 198
Read this release in:
Urdu
,
Tamil
,
Odia
,
English
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada