ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 08 MAR 2022 1:27PM by PIB Thiruvananthpuram

പ്രതിദിന പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ 3,993 ആയി കുറഞ്ഞു. ഇതോടെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 662 ദിവസങ്ങൾക്ക് ശേഷം ആണ് ഇത്രയും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2020 മെയ് 16-ന് ആണ് ഇത്രയും കുറഞ്ഞ കേസുകൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് - 3,970 കേസുകൾ.

ചികിത്സയിൽ ഉള്ളവരുടെ എണ്ണവും 664 ദിവസങ്ങൾക്ക് ശേഷം 50,000-ത്തിൽ താഴെയായി കുറഞ്ഞു. നിലവിൽ, 49,948 പേരാണ് ചികിത്സയിൽ ഉള്ളത്. 2021 മെയ് 14-ന് ആണ് ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ പേർ ചികിത്സയിൽ ഉണ്ടായിരുന്നത് - 49,219 കേസുകൾ.

രാജ്യത്തെ പരിശോധന ശേഷിയും വർധിച്ചുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ആഴ്ച ശരാശരി 8.5 ലക്ഷം പരിശോധനകളാണ് നടത്തിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68% ആണ്.

 

***



(Release ID: 1803937) Visitor Counter : 189