പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കന്യാ ശിക്ഷ പ്രവേശന ഉത്സവ് അഭിയാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 08 MAR 2022 2:00PM by PIB Thiruvananthpuram

കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ സന്തോഷം ഉറപ്പാക്കുന്ന ഒരു മാതൃകാപരമായ പരിശ്രമം" എന്നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘കന്യാ ശിക്ഷാ പ്രവേശന ഉത്സവ് അഭിയാനെ' വിശേഷിപ്പിച്ചത്. ഈ മുന്നേറ്റത്തെ  വിജയിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസവും നൈപുണ്യവും ലഭ്യമായി എന്നുറപ്പാക്കാനുള്ള ഒരു ദൗത്യമാണിത്.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

“കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ സന്തോഷം ഉറപ്പാക്കുന്ന മാതൃകാപരമായ ശ്രമം! ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് ഈ മുന്നേറ്റത്തെ വിജയിപ്പിക്കാം.

****

-NS-

(रिलीज़ आईडी: 1803900) आगंतुक पटल : 261
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada