പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര വനിതാദിനത്തില്‍ നാരീശക്തിയെ അഭിവാദ്യംചെയ്ത് പ്രധാനമന്ത്രി
Posted On:
08 MAR 2022 9:31AM by PIB Thiruvananthpuram
അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാരീശക്തിയെ അഭിവാദ്യംചെയ്തു.
ട്വീറ്റുകളുടെ ഒരു ശ്രേണിയില്‍ പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ:
''വനിതാദിനത്തില്‍, നമ്മുടെ നാരീശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാന്‍ അഭിവാദ്യംചെയ്യുന്നു. സ്ത്രീകളുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതിനും അവസരങ്ങള്‍ ഒരുക്കുന്നതിനും ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികളിലൂടെ ഇന്ത്യാഗവണ്‍മെന്റ് സ്ത്രീശാക്തീകരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും.''
''സാമ്പത്തിക ഉള്‍പ്പെടുത്തല്‍മുതല്‍ സാമൂഹ്യസുരക്ഷവരെ, ഗുണമേന്മയുള്ള ആരോഗ്യപരിപാലനംമുതല്‍ ഭവനംവരെ, വിദ്യാഭ്യാസംമുതല്‍ സംരംഭകത്വംവരെ, ഇന്ത്യയുടെ വികസനയാത്രയില്‍ നമ്മുടെ നാരീശക്തിയെ മുന്‍നിരയില്‍ നിര്‍ത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. വരുംകാലങ്ങളിലും ഈ ശ്രമങ്ങള്‍ കൂടുതല്‍ കരുത്തോടെ തുടരും.''
''ഇന്നു വൈകിട്ട് ആറിന്, കച്ചില്‍ നടക്കുന്ന പരിപാടിയെ ഞാന്‍ അഭിസംബോധനചെയ്യും. നമ്മുടെ സമൂഹത്തിനു സന്ന്യാസിനിമാര്‍ നല്‍കിയ സംഭാവനകളെ അതില്‍ ചൂണ്ടിക്കാട്ടും.
സംസ്‌കാരത്തിന്റെ വിവിധ വശങ്ങള്‍, കേന്ദ്രത്തിന്റെ വിവിധ ക്ഷേമനടപടികള്‍ തുടങ്ങിയവയെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കും. https://t.co/ImLHzdJpEQ''
-ND-
(Release ID: 1803820)
Visitor Counter : 204
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada