വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav g20-india-2023

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 29 വ്യക്തികൾക്ക് നാരി ശക്തി പുരസ്‌കാരങ്ങൾ (2020, 2021 വർഷങ്ങളിലെ) രാഷ്ട്രപതി സമ്മാനിക്കും; കേരളത്തിൽ നിന്ന് രണ്ട് പേർക്ക്

Posted On: 07 MAR 2022 11:01AM by PIB Thiruvananthpuram

2022 മാർച്ച് 8 ന് ന്യൂ ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, 2020, 2021 വർഷങ്ങളിലെ നാരീ ശക്തി പുരസ്‌കാരം സമ്മാനിക്കും. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിക്കും.

ചടങ്ങിൽ 28 അവാർഡുകൾ (2020, 2021 വർഷങ്ങളിൽ 14 വീതം) 29 വ്യക്തികൾക്ക് ആണ് നൽകുന്നത്. സ്ത്രീകളുടെ, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കാണ് അംഗീകാരമായി പുരസ്‌കാരം നൽകുന്നത്.

സമൂഹത്തിൽ ശുഭകരമായ മാറ്റത്തിന്റെ ഉൽപ്രേരകമായി വർത്തിക്കുന്നതും, വിവിധ മേഖലകളിൽ വിശിഷ്ട സംഭാവനകൾ നൽകിയവരുമായ വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുന്നതിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഒരു സംരംഭമാണ് 'നാരി ശക്തി പുരസ്‌കാരം.'

സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, STEMM, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് 2020-ലെ നാരി ശക്തി പുരസ്‌കാരത്തിന് അർഹരായത്. 2021-ലെ നാരി ശക്തി പുരസ്‌കാര ജേതാക്കൾ ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, STEMM, മർച്ചന്റ് നേവി,  വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുതലായ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.

 

കേരളത്തിൽ നിന്ന്, കാഴ്ച്ച പരിമിതർക്കുള്ള സേവനങ്ങളിൽ ഏർപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ ടിഫനി ബ്രാർ 2020 ലെ നാരി പുരസ്കാരത്തിനും, മർച്ചന്റ് നേവി ക്യാപ്റ്റനും കടലിലെ അസാധാരണമായ ധൈര്യത്തിന് ഐഎംഒ നൽകുന്ന അവാർഡ് ലഭിച്ച ആദ്യ വനിതയുമായ ശ്രീമതി രാധിക മേനോൻ 2021ലെ നാരീ പുരസ്കാരത്തിനും അർഹരായി.

 

*** (Release ID: 1803614) Visitor Counter : 314