പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷ മുൻ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 25 FEB 2022 10:34PM by PIB Thiruvananthpuram

ഒഡീഷ മുൻ മുഖ്യമന്ത്രി ശ്രീ ഹേമാനന്ദ ബിസ്വാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഒഡീഷ മുൻ മുഖ്യമന്ത്രി ശ്രീ ഹേമാനന്ദ ബിസ്വാൾ ജിയുടെ വേർപാടിൽ വേദനിക്കുന്നു. വർഷങ്ങളോളം അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു, ജനങ്ങൾക്കിടയിൽ വിപുലമായി പ്രവർത്തിച്ചു.  ദുഃഖത്തിന്റെ ഈ വേളയിൽ  എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുഭാവികളോടുമൊപ്പമാണ് .  ഓം ശാന്തി."

***

-ND-

(Release ID: 1801223) Visitor Counter : 144