പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചല്‍ പ്രദേശിന്റെ സുവര്‍ണ ജൂബിലിയുടെയും, 36-ാമത് സംസ്ഥാന രൂപീകരണ ദിനത്തിന്റെയും ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
20 FEB 2022 12:12PM by PIB Thiruvananthpuram
അരുണാചല്‍ പ്രദേശിലെ എന്റെ സഹോദരീ സഹോദരന്മാരേ!
ജയ് ഹിന്ദ്!
അരുണാചല്‍ പ്രദേശിന്റെ മുപ്പത്തിയാറാം സംസ്ഥാന രൂപീകരണ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. 50 വര്‍ഷം മുമ്പ്, എന്‍.ഇ.എഫ്.എ (നോര്‍ത്ത് ഈസ്റ്റ് ഫ്രോന്റിയര്‍ ഏജന്‍സി) യ്ക്ക് 'അരുണാചല്‍ പ്രദേശ്' എന്ന പുതിയ പേരും ഒരു പുതിയ സ്വത്വവും ലഭിച്ചു, ഉദയസൂര്യന്റെ ഈ സ്വത്വവും പുതിയ ഈ ചൈതന്യവും അദ്ധ്വാനശീലരും രാജ്യസ്‌നേഹികളുമായ സഹോദരി സഹോദരന്മാരായ നിങ്ങളെല്ലാവരും ചേര്‍ന്ന് ഈ 50 വര്‍ഷവും ഉറച്ചതീരുമാനത്തോടെ ശക്തിപ്പെടുത്തി.
അരുണാചലിന്റെ ഈ മഹിമ കണ്ട് ഭാരതരത്‌ന ഡോ. ഭൂപേന്‍ ഹസാരിക ജി അഞ്ച് പതിറ്റാണ്ട് മുമ്പ് 'അരുണാചല്‍ ഹമാര' എന്ന പേരില്‍ ഒരു ഗാനം രചിച്ചിരുന്നു. ഓരോ അരുണാചല്‍ വാസിക്കും ഈ ഗാനം വിലമതിക്കപ്പെട്ടതാണെന്ന് എനിക്കറിയാം. ഈ പാട്ടില്ലാതെ ഒരു പരിപാടിയും പൂര്‍ത്തിയാകില്ല. അതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കുമ്പോള്‍ ഈ പാട്ടിന്റെ ഏതാനും വരികള്‍ ഉപയോഗിക്കാന്‍ ഞാനും ആഗ്രഹിക്കുന്നത്.
अरुण किरण शीश भूषण,
अरुण किरण शीश भूषण,
कंठ हिम की धारा,
प्रभात सूरज चुम्बित देश,
अरुणाचल हमारा,
अरुणाचल हमारा,
भारत मां का राजदुलारा
भारत मां का राजदुलारा
अरुणाचल हमारा!
സുഹൃത്തുക്കളെ,
ദേശസ്‌നേഹത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും ആത്മാവിന് അരുണാചല്‍ പ്രദേശ് പുതിയ ഉയരം നല്‍കിയ രീതി, അതിന്റെ സാംസ്‌കാരിക പൈതൃകത്തെ അരുണാചല്‍ പ്രദേശ് വിലമതിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത രീതി, നിങ്ങളുടെ പാരമ്പര്യങ്ങളേയും വികസനത്തേയും നിങ്ങള്‍ കൈകോര്‍ത്ത് കൊണ്ടുപോകുന്ന രീതിയൊക്കെ രാജ്യത്തിനാകെ പ്രചോദനമാണ്. .
സുഹൃത്തുക്കളെ,
ആസാദി കാ അമൃത് മഹോത്സവത്തിന്റെ വേളയില്‍, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അരുണാചല്‍ പ്രദേശിലെ എല്ലാ രക്തസാക്ഷികളെയും രാജ്യം അനുസ്മരിക്കുന്നു. അത് ആംഗ്ലോ -അബോര്‍ യുദ്ധമായാലും സ്വാതന്ത്ര്യാനന്തരമുള്ള അതിര്‍ത്തിയുടെ സുരക്ഷയായാലും, അരുണാചല്‍ ജനതയുടെ വീരഗാഥകള്‍ ഓരോ ഇന്ത്യക്കാരനും അമൂല്യമായ പൈതൃകമാണ്. നിങ്ങളെ പലതവണ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. നമ്മുടെ യുവ മുഖ്യമന്ത്രി പേമ ഖണ്ഡു ജിയുടെ കഴിവുള്ള നേതൃത്വത്തില്‍ നിങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ പ്രതീക്ഷകള്‍ ഗവണ്‍മെന്റ് നിറവേറ്റുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ വിശ്വാസം ഇരട്ട എഞ്ചിന്‍ ഗവണ്മെന്റിനെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ക്കായി പരിശ്രമിക്കാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നു. ''എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയൂം വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്)''എന്ന പാത അരുണാചല്‍ പ്രദേശിന് മികച്ച ഭാവി ഉറപ്പാക്കാന്‍ പോകുകയാണ്.
സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യത്തിന്റെ വികസനത്തിന്റെ യന്ത്രമായി കിഴക്കന്‍ ഇന്ത്യ, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മാറുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ മനോഭാവത്തോടെ, അരുണാചല്‍ പ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മുമ്പൊന്നുമില്ലാത്തതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ബന്ധിപ്പിക്കല്‍, ഊര്‍ജ്ജ പശ്ചാത്തലസൗകര്യം എന്നീ മേഖലകളിലെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അരുണാചലിലെ ജീവിതവും വ്യാപാരവും സുഗമമാക്കുന്നു. ഇറ്റാനഗര്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാന നഗരങ്ങളെയും റെയില്‍വേ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കുകയെന്നത് ഞങ്ങളുടെ മുന്‍ഗണനയാണ്. അരുണാചലിനെ കിഴക്കന്‍ ഏഷ്യയിലേക്കുള്ള ഒരു പ്രധാന കവാടമാക്കി മാറ്റാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ അരുണാചല്‍ പ്രദേശിന്റെ പങ്ക് പരിഗണിച്ച് ആധുനിക പശ്ചാത്തലസൗകര്യങ്ങളും വികസിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
അരുണാചല്‍ പ്രദേശിലെ വികസനം, പ്രകൃതി, പരിസ്ഥിതി, സംസ്‌കാരം എന്നിവയിലേക്കുള്ള സമഗ്രമായ സമീപനവുമായാണ് നമ്മള്‍ നിരന്തരം മുന്നോട്ട് പോകുന്നത്. നിങ്ങളുടെ പ്രയത്‌നത്താല്‍ ഇന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവ വൈവിദ്ധ്യ മേഖലകളിലൊന്നാണിത്. പെമ ഖണ്ഡു ജി അരുണാചലിന്റെ വികസനത്തിനായി നിരന്തരം പരിശ്രമിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്യധികം ആഹ്ളാദമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം സജീവമായി തന്നെ തുടരുകയാണ്. രാജ്യത്തെ നിയമമന്ത്രി ശ്രീ കിരണ്‍ റിജിജുജിയുമായി ഞാന്‍ സംസാരിക്കുമ്പോഴെല്ലാം, അരുണാചല്‍ പ്രദേശിനെ മുന്നോട്ട് കൊണ്ടുപോകാന്‍ എപ്പോഴും പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം കൊണ്ടുവരികയും ചെയ്യും. ഓരോ തവണയും എന്തെങ്കിലും പുതിയത് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
അരുണാചലിന് പ്രകൃതി അതിന്റെ നിധികളില്‍ നിന്ന് വളരെയധികം നല്‍കിയിട്ടുണ്ട്. പ്രകൃതിയെ നിങ്ങള്‍, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗവുമാക്കിയിരിക്കുന്നു. അരുണാചലിന്റെ വിനോദസഞ്ചാര സാദ്ധ്യതകള്‍ ലോകമെമ്പാടും എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരു അവസരവും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നഷ്ടമാക്കില്ലെന്ന് ഇന്ന്, ഈ അവസരത്തില്‍, ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഥാപക ദിനത്തിലും അരുണാചല്‍ പ്രദേശ് എന്ന നാമകരണത്തിന്റെ 50 വര്‍ഷം തികയുന്നതിലും ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
വളരെ നന്ദി !
--ND--
(Release ID: 1799893)
Visitor Counter : 167
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada