പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്രപതി ശിവാജി മഹാരാജിന് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രണാമം

प्रविष्टि तिथि: 19 FEB 2022 8:51AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര  മോദി  ഛത്രപതി  ശിവാജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രണാമം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്‍കിയതും തലമുറകളായി ജനങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹിക ക്ഷേമത്തിനുള്ള ഊന്നലും തലമുറകളായി ജനങ്ങളെ പ്രചോദിപ്പിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വിട്ടുവീഴ്ചയില്ലായിരുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങൾ  യാഥാർഥ്യമാക്കാൻ  നാം പ്രതിജ്ഞാബദ്ധരാണ്. '
ND MRD
**

 


(रिलीज़ आईडी: 1799491) आगंतुक पटल : 209
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada