കൃഷി മന്ത്രാലയം
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഏഴാം വർഷത്തിലേക്ക് കടക്കുന്നു

Posted On: 18 FEB 2022 4:45PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) വരാനിരിക്കുന്ന ഖാരിഫ് 2022 സീസണോടെ  ഏഴാം വർഷത്തിലേക്ക് കടക്കുന്നു. 2016 ഫെബ്രുവരി 18-ന് ആണ് ഈ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കി തുടങ്ങിയത്.
 
പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന വിളനഷ്ടം /നാശം എന്നിവയ്ക്ക് കർഷകർക്ക് സാമ്പത്തിക സഹായം നൽകാനാണ്  കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്.  പി എം എഫ് ബി വൈ -ന് കീഴിൽ 36 കോടിയിലധികം കർഷക അപേക്ഷകൾ ഇൻഷ്വർ ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 4 വരെയുള്ള കണക്ക് പ്രകാരം 1,07,059 കോടിയിലധികം രൂപയുടെ ക്ലെയിമുകൾ  ഈ പദ്ധതി വഴി നൽകിയിട്ടുണ്ട്.
 
കർഷകരുടെ സ്വമേധയാ പങ്കാളിത്തം സാധ്യമാക്കുന്ന തരത്തിൽ 2020-ൽ പദ്ധതി നവീകരിച്ചു.  ഏതെങ്കിലും പ്രകൃതി ദുരന്തം നടന്ന് 72 മണിക്കൂറിനുള്ളിൽ,ക്രോപ്പ് ഇൻഷുറൻസ് ആപ്പ്, സിഎസ്‌സി സെന്റർ അല്ലെങ്കിൽ അടുത്തുള്ള കൃഷി ഓഫീസർ മുഖാന്തരം വിളനാശം റിപ്പോർട്ട് ചെയ്യാൻ കർഷകന് സൗകര്യമൊരുക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുക, അർഹതയുള്ള കർഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് രീതിയിൽ കൈമാറ്റം ചെയ്യുന്നു.
 
 
സംസ്ഥാന/ജില്ലാ തലത്തിലുള്ള പരാതി സമിതികൾ മുഖേന, കർഷകർക്ക് അവരുടെ പരാതികൾ താഴെത്തട്ടിൽ സമർപ്പിക്കാനും ഈ പദ്ധതി അവസരം നൽകുന്നു. ഐ ഇ സി പ്രവർത്തനങ്ങൾ, സാമൂഹ്യ മാധ്യമ പ്രചാരണ പരിപാടികൾ, ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ, ഇ മെയിൽ ആശയവിനിമയം എന്നിവയിലൂടെ കർഷകരുടെ പരാതികൾ പരിഹരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

RRTN/SKY

 

*****

 


(Release ID: 1799333) Visitor Counter : 291