പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒൺ ഓഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഫെബ്രുവരി 11-ന് പങ്കെടുക്കും

Posted On: 10 FEB 2022 6:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 11 ന് ഉച്ചകഴിഞ്ഞ് 2:30 ന് വീഡിയോ സന്ദേശത്തിലൂടെ ഒൺ ഓഷ്യൻ ഉച്ചകോടിയെ  അഭിസംബോധന ചെയ്യും. ജർമ്മനി, ബ്രിട്ടൻ , ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാരും ഉച്ചകോടിയെ  അഭിസംബോധന ചെയ്യും.

ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും സഹകരണത്തോടെ ഫ്രാൻസിലെ ബ്രെസ്റ്റിൽ ഫെബ്രുവരി 9 മുതൽ 11 വരെയാണ്  ഫ്രാൻസ് വൺ ഓഷ്യൻ ഉച്ചകോടി സംഘടിപ്പിക്കുന്നത് . ആരോഗ്യകരവും സുസ്ഥിരവുമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി വ്യക്തമായ നടപടി സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തുകയാണ്  ഉച്ചകോടിയുടെ ലക്ഷ്യം.


(Release ID: 1797311) Visitor Counter : 153