പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്ര പ്രദേശിലെ അനന്തപൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


ദുരന്തബാധിതർക്ക് ആശ്വാസധനം പ്രഖ്യാപിച്ചു

प्रविष्टि तिथि: 07 FEB 2022 9:52AM by PIB Thiruvananthpuram

ആന്ധ്ര പ്രദേശിലെ അനന്തപൂർ  ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി   ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്നുള്ള സഹായധനവും പ്രധാനമന്ത്രി  പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

ആന്ധ്ര പ്രദേശിലെ അനന്തപൂർ  ജില്ലയിലുണ്ടായ  ദാരുണമായ അപകടത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടതിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ  അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം നൽകും: പ്രധാനമന്ത്രി"

 

 

ND ***

(रिलीज़ आईडी: 1796036) आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada