പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 06 FEB 2022 10:27AM by PIB Thiruvananthpuram

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി അവരുടെ കുടുംബവുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ശ്രുതിമധുരമായ ശബ്ദത്തിന്റെ   മാസ്‌മരവിദ്യയിലൂടെ   സമാനതകളില്ലാത്ത കഴിവുള്ള അവരെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അമരക്കാരിയായി വരും തലമുറകൾ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

"വാക്കുകൾക്കതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപോയി. നികത്താനാവാത്ത ഒരു ശൂന്യത അവർ  നമ്മുടെ രാജ്യത്ത് അവശേഷിപ്പിക്കുന്നു.   ശ്രുതിമധുരമായ ശബ്ദത്തിന്റെ   മാസ്‌മരവിദ്യയിലൂടെ   സമാനതകളില്ലാത്ത കഴിവുള്ള അവരെ,  ഇന്ത്യൻ സംസ്കാരത്തിന്റെ അഗ്രഗണ്യയായി വരും തലമുറകൾ   ഓർക്കും. "


"ലതാ ദീദിയുടെ ഗാനങ്ങൾ വൈവിധ്യമാർന്ന വികാരങ്ങൾ പുറത്തെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ പരിവർത്തനങ്ങൾക്ക് അവർ അടുത്ത് സാക്ഷ്യം വഹിച്ചു. സിനിമകൾക്കപ്പുറം, ഇന്ത്യയുടെ വളർച്ചയിൽ അവർ എപ്പോഴും ആവേശഭരിതയായിരുന്നു. ശക്തവും വികസിതവുമായ ഒരു ഇന്ത്യ കാണാൻ അവർ  എപ്പോഴും ആഗ്രഹിച്ചിരുന്നു."

"ലതാ ദീദിയിൽ നിന്ന് എനിക്ക് എപ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് എന്റെ അഭിമാനമായി ഞാൻ കരുതുന്നു. അവളുമായുള്ള എന്റെ ഇടപഴകലുകൾ അവിസ്മരണീയമായി നിലനിൽക്കും. ലതാ ദീദിയുടെ വിയോഗത്തിൽ എന്റെ സഹ ഇന്ത്യക്കാരുടെ   ദുഃഖത്തിൽ ഞാൻ പങ്കു ചേരുന്നു.  അവരുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഓം ശാന്തി. "

 

-ND-

(Release ID: 1795897) Visitor Counter : 141