പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദക്ഷിണേഷ്യയിലെ റാംസർ സൈറ്റുകളുടെ ഏറ്റവും വലിയ ശൃംഖല ഇന്ത്യക്ക് ഉള്ളതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 03 FEB 2022 10:30PM by PIB Thiruvananthpuram

ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതം, യുപിയിലെ ബഖീര വന്യജീവി സങ്കേതം എന്നീ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദ്ര യാദവിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

അത്യന്തം ശ്രേഷ്ടമായ വാർത്ത !

ദക്ഷിണേഷ്യയിലെ റാംസർ സൈറ്റുകളുടെ ഏറ്റവും വലിയ ശൃംഖലയുള്ള ഇന്ത്യ, സസ്യജന്തുജാലങ്ങളെ സംരക്ഷിക്കാനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുമുള്ള നമ്മുടെ പൗരന്മാരുടെ പ്രതിബദ്ധത പ്രകടമാക്കുന്നു.

 

 

 

Excellent news!

India having the largest network of Ramsar Sites in South Asia manifests the commitment of our citizens to protect flora and fauna and live in harmony with nature. https://t.co/ux7B2pvUtF

— Narendra Modi (@narendramodi) February 3, 2022

ND ****


(Release ID: 1795355) Visitor Counter : 168