പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

Posted On: 01 FEB 2022 6:26PM by PIB Thiruvananthpuram

പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ഇന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ   സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി   ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിന  ആശംസകൾ  രാജകുമാരൻ സൽമാൻ  അറിയിച്ചു.

ഇരു നേതാക്കളും ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും രാഷ്ട്രീയ, വ്യാപാരം, നിക്ഷേപം, ഊർജം, ആരോഗ്യം, സുരക്ഷ, ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങി വിവിധ മേഖലകളിൽ ബന്ധം തുടർച്ചയായ പുരോഗതി കൈവരിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും ബഹ്‌റൈനും 2021-22ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ സുവർണജൂബിലി ആഘോഷിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനും അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യങ്ങൾ പരിപാലിച്ചതിനും ബഹ്‌റൈൻ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എച്ച്എം കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ അഭിവാദ്യം ചെയ്യുകയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ എച്ച്ആർഎച്ച് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ഇന്ത്യാ സന്ദർശനത്തിനായി നേരത്തെ തന്നെ ക്ഷണിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ  അഭിവാദ്യം ചെയ്യുകയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ  ഇന്ത്യാ സന്ദർശനത്തിനായി എത്രയും നേരത്തെ ഒരു തീയതിയ്ക്ക്  ക്ഷണിക്കുകയും ചെയ്തു.

ND

***


(Release ID: 1794504) Visitor Counter : 162