ധനകാര്യ മന്ത്രാലയം
2022-23 ബജറ്റിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 6.4% ധനക്കമ്മി കണക്കാക്കുന്നു
Posted On:
01 FEB 2022 12:58PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 01 , 2022
· 2022-23 ലെ ധനക്കമ്മി GDP യുടെ 6.4 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇത് 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തിൽ താഴെയായി നിലനിർത്തുന്നതിനുള്ള ധനപരമായ ഏകീകരണത്തിന്റെ വിശാല പാതയുമായി പൊരുത്തപ്പെടുന്നതാണെന്ന് കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു അവർ. കൂടാതെ, ബജറ്റ് അടങ്കലിൽ പ്രവചിക്കുന്ന 6.8 ശതമാനത്തിൽ നിന്ന് നടപ്പുവർഷത്തെ പുതുക്കിയ ധനക്കമ്മി GDP യുടെ 6.9 ശതമാനമായി കണക്കാക്കപ്പെടുന്നു.
· 2022-23 സാമ്പത്തിക വർഷത്തെ ഗവൺമെന്റിന്റെ ധനക്കമ്മിയായി കണക്കാക്കിയിരിക്കുന്നത് 16,61,196 കോടി രൂപ. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റുകൾ പ്രകാരം 15,91,089 കോടി രൂപ ധനക്കമ്മിയാണ്. ബജറ്റ് എസ്റ്റിമേറ്റിൽ ഇത് 15,06,812 കോടി രൂപയായിരുന്നു.
· കേന്ദ്ര ബജറ്റിലെ മൂലധനച്ചെലവിനുള്ള വിഹിതം 35.4 ശതമാനം വർധിപ്പിക്കുകയാണെന്ന് ധനമന്ത്രി പ്രസ്താവിച്ചു. നടപ്പുവർഷത്തെ 5.54 ലക്ഷം കോടി രൂപയിൽ നിന്ന് 2022-23 ൽ 7.50 ലക്ഷം കോടി രൂപയുടെ വർദ്ധന. ഇത് 2019-20 ലെ മൂലധനച്ചെലവിന്റെ 2.2 മടങ്ങ് അധികമാണ്. 2022-23ൽ ഇത് GDP യുടെ 2.9 ശതമാനമായിരിക്കും.
· മൂലധന ചെലവും, സംസ്ഥാനങ്ങൾക്ക് മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന് നൽകിയ ഗ്രാന്റ്സ്-ഇൻ-എയ്ഡ് ഉൾപ്പടെ കേന്ദ്ര സർക്കാറിന്റെ 'ഫലപ്രദമായ മൂലധനച്ചെലവ്' ('Effective Capital Expenditure') 2022-23ൽ 10.68 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇത് GDP യുടെ 4.1% ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
· 2022-23 ൽ കണക്കാക്കിയിരിക്കുന്ന മൊത്തം ചെലവ് 39.45 ലക്ഷം കോടി രൂപ, കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരവ് 22.84 ലക്ഷം കോടി രൂപ. 2021-22 ലെ ബജറ്റ് എസ്റ്റിമേറ്റ് 34.83 ലക്ഷം കോടി രൂപ. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് 37.70 ലക്ഷം കോടി രൂപ.
· 2022-23 ലെ ഗവൺമെന്റിന്റെ മൊത്തം വിപണി വായ്‌പ 11,58,719 കോടി രൂപയായി കണക്കാക്കുന്നു.2021-22-ലേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകളിൽ വിപണി വായ്‌പ 8,75,771 കോടി രൂപ; ബജറ്റ് എസ്റ്റിമേറ്റുകളിൽ വിപണി വായ്‌പ 9,67,708 കോടി രൂപ ആയിരുന്നു.
RRTN/SKY
(Release ID: 1794432)
Visitor Counter : 326
Read this release in:
Hindi
,
Marathi
,
Punjabi
,
Gujarati
,
Urdu
,
Bengali
,
Manipuri
,
English
,
Tamil
,
Telugu
,
Kannada