ധനകാര്യ മന്ത്രാലയം
2021-22 വർഷത്തിൽ 'സംസ്ഥാനങ്ങൾക്ക് മൂലധന നിക്ഷേപത്തിനുള്ള സാമ്പത്തിക സഹായ പദ്ധതിക്ക്' 15,000 കോടി രൂപ വിഹിതം
Posted On:
01 FEB 2022 1:03PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
സംസ്ഥാനങ്ങൾക്ക് 'മൂലധന നിക്ഷേപത്തിനായുള്ള സാമ്പത്തിക സഹായ പദ്ധതി'യുടെ വിഹിതം BE 2021-22 ലെ 10,000 കോടി രൂപയിൽ നിന്നും RE 2021-22-ഇൽ 15,000 കോടി രൂപയായി ഉയർത്തിയതായി കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.
2022-23 ലെ സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് 1 ലക്ഷം കോടി രൂപ അനുവദിക്കാൻ മന്ത്രി നിർദ്ദേശിച്ചു. അമ്പത് വർഷത്തെ ഈ പലിശ രഹിത വായ്പകൾ, സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സാധാരണ വായ്പയ്ക്ക് പുറമെയാണെന്ന് അവർ പറഞ്ഞു. ഈ വിഹിതം പിഎം ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ ചുവടെ ചേർത്ത ഘടകങ്ങൾ ഉൾപ്പെടെ മറ്റ് ഉൽപ്പാദന മൂലധന നിക്ഷേപത്തിനുമായി ഉപയോഗിക്കും:
• പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ മുൻഗണനാ വിഭാഗങ്ങൾക്കുള്ള അനുബന്ധ ധനസഹായം
• സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റൈസേഷനും OFC ശൃംഖല പൂർത്തീകരണവും
• കെട്ടിട നിർമാണ ചട്ടങ്ങൾ, നഗരാസൂത്രണ പദ്ധതികൾ, ഗതാഗത അധിഷ്ഠിത വികസനം, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ.
15-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച്, 2022-23 ൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 4% ധനക്കമ്മി അനുവദിക്കും. അതിൽ 0.5% വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തും. അതിനുള്ള വ്യവസ്ഥകൾ 2021-22 ൽ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
RRTN/SKY
******
(Release ID: 1794387)
Visitor Counter : 317