ധനകാര്യ മന്ത്രാലയം
നികുതിദായകർക്ക് രണ്ട് വർഷത്തിനുള്ളിൽ പുതുക്കിയ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം
Posted On:
01 FEB 2022 12:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
· നികുതി നിർണ്ണയ വർഷാവസാനം (assessment year) മുതൽ രണ്ട് വർഷത്തിനുള്ളിൽ അധിക നികുതി അടച്ചതിന്റെ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ നികുതിദായകരെ അനുവദിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നതായി 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവെ കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അറിയിച്ചു. നികുതി അടയ്‌ക്കുന്നതിനു മുമ്പ് വരുമാനം കൃത്യമായി കണക്കാക്കുന്നതിലെ വീഴ്ചകളും പിഴവുകളും തിരുത്താൻ ഇത് നികുതിദായകർക്ക് അവസരം നൽകുമെന്ന് അവർ പറഞ്ഞു.
· അറുപത് വയസ്സ് തികയുന്ന മാതാപിതാക്കളുടെ/രക്ഷകർത്താക്കളുടെ ജീവിതകാലത്ത്, ഭിന്നശേഷിക്കാരായ ആശ്രിതർക്ക് വാര്‍ഷിക വേതനം/മൊത്തം തുക നൽകാൻ സർക്കാർ നിർദ്ദേശിക്കുന്നതായി ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു.
· സംസ്ഥാന സർക്കാർ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനും, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എന്‍പിഎസ് നിക്ഷേപത്തിന് നിലവിലുള്ള 10 ശതമാനം നികുതി ഇളവ് 14 ശതമാനമാക്കും.
· വെർച്വൽ ഡിജിറ്റൽ ആസ്തിയുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു. ഏറ്റെടുക്കൽ ചെലവ് ഒഴികെ, അത്തരം വരുമാനം കണക്കാക്കുമ്പോൾ ഒരു ചെലവും/അലവൻസിനും കിഴിവിന് കണക്കാക്കില്ല. വെർച്വൽ ഡിജിറ്റൽ ആസ്തിയുടെ കൈമാറ്റത്തിൽ നിന്നുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തിൽ നിന്ന് നികത്താൻ കഴിയില്ല. വെർച്വൽ ഡിജിറ്റൽ ആസ്തി സമ്മാനത്തിനും സ്വീകർത്താവിന്റെ മേൽ നികുതി ചുമത്താൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
· ഗവൺമെന്റിന്റെ ന്യായയുക്തമായ നിയമ വ്യവഹാര മാനേജ്മെന്റ് നയം മുന്നോട്ട് കൊണ്ടുപോകുന്നതിനും നികുതിദായകരും വകുപ്പും തമ്മിൽ ആവർത്തിച്ചുള്ള നിയമ വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും, ഒരു അസ്സസി നേരിടുന്ന ഏതെങ്കിലും പ്രശ്നത്തിന്റെ കാര്യത്തിൽ, ഒരു സമാന നിയമപ്രശ്നം, ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഉന്നയിച്ചിട്ടുണ്ടെങ്കിൽ ആയതിന് ഗവൺമെന്റ് ഒരു വ്യവസ്ഥ ഉണ്ടാക്കും - അതായിത് ആ അസ്സസിയുടെ കാര്യത്തിൽ അപ്പീൽ ഫയൽ ചെയ്യുന്നത് ഹൈക്കോടതിയോ സുപ്രീം കോടതിയോ മേൽ പറഞ്ഞ നിയമപ്രശ്നം തീരുമാനിക്കുന്നത് വരെ നികുതി വകുപ്പ് മാറ്റിവയ്ക്കുന്നതാണ്.
RRTN/SKY
(Release ID: 1794382)
Visitor Counter : 295
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada