ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രബജറ്റ് 2022-23



സായുധസേനയ്ക്കുള്ള ഉപകരണങ്ങളില്‍ ആത്മനിര്‍ഭരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് കേന്ദ്രബജറ്റ്

2021-22ലെ 58 ശതമാനത്തില്‍ നിന്ന്, 2022-23ല്‍ ആഭ്യന്തരവ്യവസായത്തിനായി മൂലധനസംഭരണബജറ്റിന്റെ 68 ശതമാനം
നീക്കിവച്ചു

പ്രതിരോധ ഗവേഷണ-വികസനം വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക മേഖലയ്ക്കും തുറന്നുകൊടുക്കും

Posted On: 01 FEB 2022 1:08PM by PIB Thiruvananthpuram

ഇറക്കുമതി കുറയ്ക്കാനും സായുധ സേനയ്ക്കുള്ള ഉപകരണങ്ങളില്‍ ആത്മനിര്‍ഭരത പ്രോത്സാഹിപ്പിക്കാനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച്, കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്, 2021-22 ലെ 58 ശതമാനത്തില്‍ നിന്ന്, 2022-23ല്‍ ആഭ്യന്തര വ്യവസായത്തിനായി മൂലധന സംഭരണ ബജറ്റിന്റെ 68 ശതമാനം നീക്കിവച്ചു.

പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25 ശതമാനം വകയിരുത്തി വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക മേഖല എന്നിവയ്ക്കായി പ്രതിരോധ ഗവേഷണ-വികസന മേഖല തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഡിആര്‍ഡിഒയുമായും മറ്റ് സംഘടനകളുമായും സഹകരിച്ച് എസ്പിവി മാതൃകയിലൂടെ സൈനിക പ്ലാറ്റ്ഫോമുകളുടെയും ഉപകരണങ്ങളുടെയും രൂപകല്‍പ്പനയും വികസനവും ഏറ്റെടുക്കാന്‍ സ്വകാര്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. വിപുലമായ പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതകള്‍ക്കും വേണ്ടി ഒരു സ്വതന്ത്രസംവിധാനം രൂപവല്‍ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

ND

***


(Release ID: 1794378) Visitor Counter : 313