ധനകാര്യ മന്ത്രാലയം

ഇന്ത്യ @75 മുതൽ ഇന്ത്യ @100 വരെയുള്ള സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് ഈ ബജറ്റ് അടിത്തറയിടുന്നു

Posted On: 01 FEB 2022 12:54PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
 
"ഇന്ത്യ @75 മുതൽ ഇന്ത്യ @100" വരെയുള്ള അടുത്ത 25 വർഷത്തെ അമൃത കാലഘട്ടത്തിൽ സമ്പദ്‌ വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള അടിത്തറ പാകാനും രൂപ രേഖ തയ്യാറാക്കാനും ഈ ബജറ്റ് ശ്രമിക്കുന്നു എന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.

 



മാക്രോ, മൈക്രോ സാമ്പത്തിക തലങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളും വിധം ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ഫിൻ‌ടെക്കിന്റെയും പ്രോത്സാഹനം, സാങ്കേതികവിദ്യ അധിഷ്ഠിത വികസനം, ഊർജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ പ്രവർത്തനം, സ്വകാര്യ നിക്ഷേപം എന്നിവ പ്രത്യേക ഊന്നൽ നൽകുന്ന മേഖലകളായിരിക്കും.

1) പ്രധാനമന്ത്രി ഗതിശക്തി, 2) എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം; ഉത്പാദനക്ഷമത വർദ്ധിപ്പിക്കലും നിക്ഷേപവും, സൂര്യോദയ വ്യവസായ ശ്രേണിയിലെ (Sunrise) അവസരങ്ങൾ, 3) ഊർജ്ജ പരിവർത്തനവും കാലാവസ്ഥാ പ്രവർത്തനവും, 4) നിക്ഷേപങ്ങൾക്കുള്ള ധനസഹായം എന്നിവ ബജറ്റിന്റെ മുൻഗണനകളാണെന്ന് മന്ത്രി പ്രസ്താവിച്ചു.

 

ശക്തമായ വളർച്ചയുടെ പ്രയാണം തുടരാൻ എല്ലാവരുടെയും പ്രയത്നം (‘സബ്ക പ്രയാസ്’) ഇന്ത്യയെ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ദരിദ്ര ജനവിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, വ്യത്യസ്ത വരുമാന പരിധിയിൽ വരുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗമായ മധ്യവർഗത്തിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിലും മന്ത്രി ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചു.
 
RRTN/SKY
 
****


(Release ID: 1794350) Visitor Counter : 255