ധനകാര്യ മന്ത്രാലയം
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതി (ECLGS) 2023 മാർച്ച് വരെ നീട്ടും
Posted On:
01 FEB 2022 12:51PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
- എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി പദ്ധതി (ECLGS) 2023 മാർച്ച് വരെ നീട്ടുകയും, ഗ്യാരന്റി കവറിൽ 50,000 കോടി രൂപയുടെ വർധന വരുത്തുകയും ചെയ്യും. ഇനി മേൽ മൊത്തം പരിധി 5 ലക്ഷം കോടി രൂപയായിരിക്കുമെന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. അധിക തുക ഹോസ്പിറ്റാലിറ്റിക്കും അനുബന്ധ സംരംഭങ്ങൾക്കും മാത്രമായി നീക്കിവെക്കുന്നു. 130 ലക്ഷത്തിലധികം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ECLGS വഴി ആവശ്യമായ അധിക വായ്പ നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
- ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (CGTMSE) പദ്ധതി ആവശ്യമായ ഫണ്ട് നൽകി നവീകരിക്കും. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ ലഭ്യമാക്കുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കും.
- റെയ്സിങ് ആൻഡ് ആക്സിലറേറ്റിംഗ് MSME പെർഫോമൻസ് (RAMP) പരിപാടി ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 5 വർഷം കൊണ്ട് 6,000 കോടി രൂപ നൽകും.
- ഉദ്യം, ഇ-ശ്രം, എൻ സി എസ്, എ എസ് ഇ ഇ എം പോർട്ടലുകൾ പരസ്പരം ബന്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. G2C, B2C, B2B സേവനങ്ങൾ നൽകുന്ന തത്സമയ, ഓർഗാനിക് ഡാറ്റാബേസുകളുള്ള പോർട്ടലുകളായി അവ പ്രവർത്തിക്കും.
- വിവിധ നികുതികൾ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി, കുടകളുടെ തീരുവ 20 ശതമാനമായി ഉയർത്താൻ ധനമന്ത്രി നിർദ്ദേശിച്ചു. കുടകളുടെ ഘടക ഭാഗങ്ങൾക്കുള്ള ഇളവ് പിൻവലിക്കും. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക മേഖലയ്ക്കുള്ള ഉപകരണങ്ങളിലും ഇളവ് യുക്തിസഹമാക്കും. കഴിഞ്ഞ വർഷം സ്റ്റീൽ സ്ക്രാപ്പിന് നൽകിയിരുന്ന കസ്റ്റംസ് തീരുവ ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടി. സ്റ്റെയിൻലെസ് സ്റ്റീൽ, കോട്ടഡ് സ്റ്റീൽ ഫ്ലാറ്റ് ഉത്പന്നങ്ങൾ, അലോയ് സ്റ്റീൽ, ഹൈ-സ്പീഡ് സ്റ്റീൽ എന്നിവയുടെ ബാറുകൾ, ലോഹങ്ങളുടെ നിലവിലുള്ള ഉയർന്ന വില കണക്കിലെടുത്ത് ചില ആന്റി-ഡമ്പിംഗും CVD-യും പൊതുജനതാത്പര്യാർത്ഥം അസാധുവാക്കുന്നു.
RRTN/SKY
(Release ID: 1794342)
Visitor Counter : 294