ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരമായി പുതിയ നിയമം

प्रविष्टि तिथि: 01 FEB 2022 1:00PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
 
സംരംഭങ്ങൾ, സേവന ഹബുകൾ എന്നിവയുടെ വികസനത്തിൽ പങ്കാളികളാകാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു. നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക എൻക്ലേവുകൾക്കും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഗിഫ്റ്റ് (GIFT) സിറ്റിയെ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള വിവിധ സംരംഭങ്ങളും അവർ നിർദ്ദേശിച്ചു. സാമ്പത്തിക സേവനങ്ങളിലും സാങ്കേതികവിദ്യയിലും ഉന്നത മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മാനേജ്‌മെന്റ്, ഫിൻടെക്, ശാസ്ത്രം, സാങ്കേതികവിദ്യ എഞ്ചിനീയറിംഗ്, ഗണിത ശാസ്ത്രം എന്നീ കോഴ്‌സുകൾ നടത്താൻ ലോകോത്തര വിദേശ സർവകലാശാലകളെയും സ്ഥാപനങ്ങളെയും ഗിഫ്റ്റ് സിറ്റിയിൽ അനുവദിക്കും. ഐ എഫ് എസ് സി എ ഒഴികെ എല്ലാ ആഭ്യന്തര നിയന്ത്രണങ്ങളിൽ നിന്നും ഇവയെ ഒഴിവാക്കും.

അന്താരാഷ്‌ട്ര നിയമത്തിന് കീഴിൽ വരുന്ന തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഗിഫ്റ്റ് സിറ്റിയിൽ ഒരു ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു. കൂടാതെ, ആഗോള മൂലധനത്തിനുള്ള സേവനങ്ങൾ ഗിഫ്റ്റ് സിറ്റിയിൽ സുഗമമാക്കുമെന്ന് അവർ പറഞ്ഞു.

 
RRTN/SKY

(रिलीज़ आईडी: 1794335) आगंतुक पटल : 469
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Tamil , Telugu , Kannada