ധനകാര്യ മന്ത്രാലയം

അമൃത് കാലിന് കീഴില്‍ അനായാസ ജീവിതത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കും: കേന്ദ്ര ബജറ്റ് 2022-23


എംബഡഡ് ചിപ്പും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള ഇ-പാസ്പോര്‍ട്ടുകളുടെ വിതരണം 2022-23-ല്‍ നടപ്പിലാക്കും

മികച്ച നഗരാസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിനായി കെട്ടിട നിര്‍മാണച്ചട്ടങ്ങളുടെ ആധുനികവല്‍ക്കരണം, നഗരാസൂത്രണ പദ്ധതികള്‍.

മികവിന്റെ കേന്ദ്രങ്ങളിലൂടെ നഗര ആസൂത്രണത്തിലും രൂപകല്‍പ്പനയിലും വികസിക്കുന്ന ഇന്ത്യയെക്കുറിച്ചു കൃത്യമായ ധാരണയ്ക്കു് നിര്‍ദ്ദേശം

ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ബാറ്ററി സ്വാപ്പിംഗ് നയവും ഇന്റര്‍-ഓപ്പറബിലിറ്റിയും

Posted On: 01 FEB 2022 1:10PM by PIB Thiruvananthpuram

അടുത്ത 25 വര്‍ഷത്തെ അമൃത് കാലില്‍ സമ്പദ്വ്യവസ്ഥയെ നയിക്കാനുള്ള അടിത്തറ പാകാനും ബ്ലൂപ്രിന്റ് നല്‍കാനും ശ്രമിക്കുന്നതായി ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെയാണ് ഈ കാഴ്ചപ്പാട് അനായാസ ജീവിതത്തിന്റെ അടുത്ത പദ്ധതി അവര്‍ പ്രഖ്യാപിച്ചു.

അനായാസ ജീവിതത്തിന്റെ ഈ പുതിയ ഘട്ടം നയിക്കപ്പെടുന്നത് ഇനിപ്പറയുന്നവ ഉള്‍പ്പെടുന്ന ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

സംസ്ഥാനങ്ങളുടെ സജീവമായ ഇടപെടല്‍,

കൈകൊണ്ടു നിര്‍വഹിക്കുന്ന പ്രക്രിയകളുടെയും ഇടപെടലുകളുടെയും ഡിജിറ്റൈസേഷന്‍

ഐടി ബ്രിഡ്ജുകളിലൂടെ കേന്ദ്ര, സംസ്ഥാന തലത്തിലുള്ള സംവിധാനങ്ങളുടെ സംയോജനം.

ഇത് എല്ലാ പൗര കേന്ദ്രീകൃത സേവനങ്ങള്‍ക്കുമായി ഒരൊറ്റ കേന്ദ്രം ആരംഭിക്കുന്നതിനും പദ്ധതി 

 

Productivity enhancement and investment (Ease of Doing Business 2.0)_M2.jpg

 

ചിപ്പ് ഉള്‍ച്ചേര്‍ത്ത ഇ-പാസ്പോര്‍ട്ടുകളുടെ വിതരണം

എംബഡഡ് ചിപ്പും ഫ്യൂച്ചറിസ്റ്റിക് ടെക്നോളജിയും ഉപയോഗിച്ച് ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുന്നത് 2022-23-ല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് പൗരന്മാര്‍ക്ക് അവരുടെ വിദേശ യാത്രയുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും.

കെട്ടിട നിര്‍മാണച്ചട്ടങ്ങളുടെ ആധുനികവല്‍ക്കരണം, നഗരാസൂത്രണ പദ്ധതികള്‍ (ടിപിഎസ്), ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (ടിഒഡി) എന്നിവയും നഗരാസൂത്രണത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. ഇത് ജനങ്ങള്‍ക്ക് ബഹുജനഗതാഗത സംവിധാനങ്ങളോട് ചേര്‍ന്ന് ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പരിഷ്‌കാരങ്ങള്‍ സുഗമമാക്കും.

ഇതുമായി ബന്ധപ്പെട്ട്, 'സംസ്ഥാനങ്ങള്‍ക്ക് ടിഒഡി, ടിപിഎസ് എന്നിവ സുഗമമാക്കുന്നതിന് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബഹുജന ഗതാഗത പദ്ധതികള്‍ക്കും അമൃത് പദ്ധതികള്‍ക്കുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ പ്രയോജനപ്പെടുത്തും' എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നഗരാസൂത്രണത്തിലും രൂപകല്‍പ്പനയിലും നിര്‍ദ്ദിഷ്ട പരിജ്ഞാനം വികസിപ്പിച്ചെടുക്കുന്നതിനും ഈ മേഖലകളില്‍ സര്‍ട്ടിഫൈഡ് പരിശീലനം നല്‍കുന്നതിനും, വിവിധ മേഖലകളില്‍ നിലവിലുള്ള അഞ്ച് അക്കാദമിക സ്ഥാപനങ്ങളെ വരെ മികവിന്റെ കേന്ദ്രങ്ങളായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ക്ക് ലക്ഷം രൂപ എന്‍ഡോവ്മെന്റ് ഫണ്ട് നല്‍കുമെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഓരോന്നിനും 250 കോടിയാണ് അനുവദിക്കുക.

''ഒരു സേവനമെന്ന നിലയില്‍ ബാറ്ററി അല്ലെങ്കില്‍ ഊര്‍ജം'' എന്നതിനായി സുസ്ഥിരവും നൂതനവുമായ വ്യവസായ മാതൃകകള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും,'' മന്ത്രി പറഞ്ഞു.

ND

****

 



(Release ID: 1794292) Visitor Counter : 250