ധനകാര്യ മന്ത്രാലയം

കേന്ദ്രബജറ്റ് 2022-23 : സംഗ്രഹം

Posted On: 01 FEB 2022 1:19PM by PIB Thiruvananthpuram

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനമായാണു കണക്കാക്കപ്പെടുന്നത്. വമ്പന്‍ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. മഹാമാരിയുടെ വെല്ലുവിളിയുയര്‍ന്ന പശ്ചാത്തലത്തിലും, സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള, അതിവേഗത്തിലുള്ള തിരിച്ചുവരവും വീണ്ടെടുപ്പും നമ്മുടെ രാജ്യത്തിന്റെ ശക്തമായ അതിജീവനശേഷിയുടെ പ്രതിഫലനമാണ്. പാര്‍ലമെന്റില്‍ ഇന്നു കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Budget-at-a-Glance-English.jpg

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണെന്നും 25 വര്‍ഷം നീളുന്ന 'ഇന്ത്യ@100'ലേക്കുള്ള അമൃതകാലത്തിലേക്കു പ്രവേശിച്ചുവെന്നുമുള്ള കാഴ്ചപ്പാട് നടപ്പാക്കാനുമാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അവ ഇനിപ്പറയുന്നു:

സൂക്ഷ്മ-സാമ്പത്തികതലത്തില്‍ എല്ലാവരുടെയും ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയുള്ള വലിയ സാമ്പത്തികവളര്‍ച്ച കൈവരിക്കല്‍

ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും ഫിന്‍ടെക്കും, സാങ്കേതികവിദ്യാധിഷ്ഠിതവികസനം, ഊര്‍ജ്ജപരിവര്‍ത്തനം, കാലാവസ്ഥാപ്രവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കല്‍, കൂടാതെ

പൊതു മൂലധന നിക്ഷേപത്തില്‍ നിന്നു സ്വകാര്യ നിക്ഷേപങ്ങള്‍ ഉറപ്പാക്കുക വഴി  ഗുണപരമായ ചാക്രിക പ്രക്രിയയിലൂടെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുന്നതിനാവശ്യമായ കാര്യങ്ങളും
 

പൗരന്മാരുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിലാണ് 2014 മുതല്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ. കൂടാതെ വീട്, വൈദ്യുതി, പാചക വാതകം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സാമ്പത്തിക ഉള്‍പ്പെടുത്തലും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും ഉറപ്പാക്കുന്നതിനുള്ള പരിപാടികള്‍ ഗവണ്‍മെന്റിനുണ്ട്. എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിനുായി പാവപ്പെട്ടവരുടെ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഗവണ്‍മെന്റിനുണ്ട്.

60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനത്തിനും സാധ്യതയുള്ള ആത്മനിര്‍ഭര്‍ ഭാരത് കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള 14 മേഖലകളിലെ ഉല്‍പ്പാദനബന്ധിത ആനുകൂല്യത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രി അറിയിച്ചു. പുതിയ പൊതുമേഖലാ സംരഭകനയം നടപ്പാക്കുന്ന വിഷയത്തില്‍ സംസാരിക്കവെ, എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശത്തിന്റെ നയപരമായ കൈമാറ്റം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. നീലാഞ്ചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡിന്റെ നയപങ്കാളിയെ തെരഞ്ഞെടുത്തതായും എല്‍ഐസി ഓഹരിവില്‍പ്പന ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

Quote Covers_M1.jpg

വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് ഈ ബജറ്റെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ ഊന്നിപ്പറഞ്ഞു. ഇത് (1) നമ്മുടെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ക്കു നേരിട്ടു പ്രയോജനംചെയ്യുന്ന അമൃതകാലത്തിന്റെ ഒരു രൂപരേഖയ്ക്കായി സമാന്തരപാത ഒരുക്കും. കൂടാതെ (2) ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള വലിയ പൊതു നിക്ഷേപം, ഇന്ത്യ@100നായി സജ്ജമാക്കുകയും ചെയ്യുന്നു. ഇത് പ്രധാനമന്ത്രി ഗതിശക്തിയിലൂടെയാണു മുന്നോട്ടുകൊണ്ടുപോകുക. ബഹുമുഖ സമീപനത്തിന്റെ കൂട്ടായപ്രവര്‍ത്തനത്താല്‍ ഇതു പ്രയോജനം നേടുകയും ചെയ്യും. ഈ സമാന്തരപാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ ഇനി സൂചിപ്പിക്കുന്ന നാലു കാര്യങ്ങളെക്കുറിച്ചും മന്ത്രി പറഞ്ഞു:

പിഎം ഗതിശക്തി
ഉള്‍ക്കൊള്ളുന്ന വികസനം
ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തലും നിക്ഷേപവും, ഉദിച്ചുയരുന്ന അവസരങ്ങള്‍, ഊര്‍ജ്ജപരിവര്‍ത്തനം, കാലാവസ്ഥാ പ്രവര്‍ത്തനം എന്നിവ
നിക്ഷേപങ്ങളുടെ ധനസഹായം
 

പ്രധാനമന്ത്രി ഗതിശക്തി സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള പരിവര്‍ത്തന സമീപനമാണെന്നു ധനമന്ത്രി പറഞ്ഞു. റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പൊതുഗതാഗതം, ജലപാതകള്‍, വിതരണസംവിധാനങ്ങള്‍ എന്നിങ്ങനെ ഏഴ് എന്‍ജിനുകളാണ് ഈ സമീപനത്തെ നയിക്കുന്നത്. ഏഴ് എന്‍ജിനുകളും സമ്പദ്വ്യവസ്ഥയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും. ഊര്‍ജപരിവര്‍ത്തനം, ഐടി കമ്യൂണിക്കേഷന്‍, ബള്‍ക്ക് വാട്ടര്‍ & സ്വീവേജ്, സാമൂഹ്യഅടിസ്ഥാനസൗകര്യം എന്നിവ ഈ എന്‍ജിനുകളെ പിന്തുണയ്ക്കുന്നു. അവസാനമായി, ശുദ്ധമായ ഊര്‍ജവും കൂട്ടായ പരിശ്രമവും -  കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെയും സ്വകാര്യ മേഖലയുടെയും കൂട്ടായ പ്രവര്‍ത്തനം - എല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്ക് വലിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും നല്‍കുന്നു.


 

2 . PM Gatishakti.jpg

 

അതുപോലെ, ജനങ്ങളുടെയും സാമഗ്രികളുടെയും വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന് 2022-23 ല്‍ അതിവേഗപാതകള്‍ക്കായുള്ള പിഎം ഗതിശക്തി ആസൂത്രണപദ്ധതിക്കു രൂപംനല്‍കും.  2022-23ല്‍ ദേശീയ പാത ശൃംഖല 25,000 കിലോമീറ്റര്‍ വികസിപ്പിക്കുകയും പൊതുവിഭവങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു നവീനസാമ്പത്തിക മാര്‍ഗങ്ങളിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയും ചെയ്യും.

2022-23 ല്‍ പിപിപി മാതൃക വഴി നാല് സ്ഥലങ്ങളില്‍ ബഹുമുഖ വിതരണശൃംഖലാപാര്‍ക്കുകള്‍ നടപ്പിലാക്കുന്നതിനുള്ള കരാറുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക വ്യവസായങ്ങളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് 'ഒരു സ്റ്റേഷന്‍-ഒരു ഉല്‍പ്പന്നം' എന്ന ആശയം ജനകീയമാക്കുമെന്ന് റെയില്‍വേയെക്കുറിച്ചു പരാമര്‍ശിക്കവെ ധനമന്ത്രി പറഞ്ഞു. കൂടാതെ, ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി, 2022-23 ല്‍ സുരക്ഷയ്ക്കും നൈപുണ്യവര്‍ധനയ്ക്കുമുള്ള തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവചിനു കീഴില്‍ 2,000 കിലോമീറ്റര്‍ ശൃംഖല സ്ഥാപിക്കും. മികച്ച ഊര്‍ജക്ഷമതയും മികച്ച യാത്രാനുഭവം നല്‍കുന്നതുമായ 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യും. ബഹുമുഖ വിതരണസൗകര്യങ്ങള്‍ക്കായി നൂറ് പിഎം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Agriculture and food processing.jpg

 

ആദ്യഘട്ടത്തില്‍ ഗംഗാനദിയുടെ 5 കിലോമീറ്റര്‍ വീതിയുള്ള ഇടനാഴികളിലെ കര്‍ഷകരുടെ ഭൂമിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാസരഹിത പ്രകൃതിദത്ത കൃഷി രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കുമെന്ന് കാര്‍ഷികമേഖലയെക്കുറിച്ചു പറയവെ ധനമന്ത്രി അറിയിച്ചു. വിള വിശകലനം, ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം, കീടനാശിനികള്‍ തളിക്കല്‍, പോഷകങ്ങള്‍ എന്നിവയ്ക്കായി കിസാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. എണ്ണക്കുരു ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കാന്‍, എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യുക്തിസഹവും സമഗ്രവുമായ പദ്ധതി നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.

2023 അന്താരാഷ്ട്ര ചോളം വര്‍ഷമായി പ്രഖ്യാപിച്ചതിനാല്‍, വിളവെടുപ്പിന് ശേഷമുള്ള മൂല്യവര്‍ദ്ധന, ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കല്‍, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ചോളം ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗ് എന്നിവയ്ക്ക് ഗവണ്‍മെന്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

 
44,605 കോടി രൂപ ചെലവില്‍ കെന്‍-ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. 9.08 ലക്ഷം ഹെക്ടര്‍ കര്‍ഷകഭൂമിയില്‍ ജലസേചനം, 62 ലക്ഷം പേര്‍ക്ക് കുടിവെള്ളം, 103 മെഗാവാട്ട് ജലവൈദ്യുതി,  27 മെഗാവാട്ട് സൗരോര്‍ജ്ജം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. 2021-22 ല്‍ 4,300 കോടി രൂപയും 2022-23 ല്‍ 1,400 കോടി രൂപയും ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ദാമന്‍ഗംഗ-പിഞ്ചല്‍, പര്‍-തപിനര്‍മ്മദ, ഗോദാവരി-കൃഷ്ണ, കൃഷ്ണ-പെന്നാര്‍, പെന്നാര്‍-കാവേരി എന്നീ അഞ്ച് നദീബന്ധങ്ങളുടെ കരട് ഡിപിആര്‍ അന്തിമമായി. ഗുണഭോക്തൃ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായത്തിലെത്തിക്കഴിഞ്ഞാല്‍ ഇതു നടപ്പാക്കുന്നതിന് കേന്ദ്രം പിന്തുണ നല്‍കും.

 

മഹാമാരി സൃഷ്ടിച്ച പ്രതികൂല ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) 130 ലക്ഷത്തിലധികം എംഎസ്എംഇകള്‍ക്ക് ആവശ്യമായ അധിക വായ്പ നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. എങ്കിലും, ആതിഥ്യ-അനുബന്ധ സേവനങ്ങളും പല ചെറുകിട സംരംഭങ്ങളും മഹാമാരിക്കുമുമ്പുള്ള നിലയിലേക്കു തങ്ങളുടെ വ്യവസായം കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.  ഈ വശങ്ങള്‍ പരിഗണിച്ച്, ECLGS 2023 മാര്‍ച്ച് വരെ നീട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

 

 

7. Accelerating Growth of MSME.jpg

 

അതുപോലെ, ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) സ്‌കീം ആവശ്യമായ ഫണ്ട് ഉപയോഗിച്ച് നവീകരിക്കും. ഇത് സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ നല്‍കാനും തൊഴിലവസരങ്ങള്‍ വിപുലീകരിക്കാനും സഹായിക്കും. എംഎസ്എംഇ മേഖലയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും മത്സരപരവും കാര്യക്ഷമവുമാക്കുന്നതിനായി 5 വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ അടങ്കലുള്ള എംഎസ്എംഇ പെര്‍ഫോമന്‍സ് (റാംപ്) റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഉദ്യം, ഇ-ശ്രമം, എന്‍സിഎസ്, എഎസ്ഇഇഎം പോര്‍ട്ടലുകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയുടെ വ്യാപ്തി വിപുലമാക്കുകയും ചെയ്യും.

 

നൈപുണ്യ വികസനവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംസാരിക്കവെ, വിവിധ ആപ്ലിക്കേഷനുകളിലൂടെയും ഡ്രോണ്‍-ആസ്-എ-സര്‍വീസിനും (DrAAS) 'ഡ്രോണ്‍ ശക്തി' സുഗമമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരഞ്ഞെടുത്ത ഐടിഐകളില്‍, എല്ലാ സംസ്ഥാനങ്ങളിലും, നൈപുണ്യശേഷീവികസന കോഴ്‌സുകള്‍ ആരംഭിക്കും. വൊക്കേഷണല്‍ കോഴ്സുകളില്‍, നിര്‍ണായകമായ വിമര്‍ശനാത്മക ചിന്താ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മകതയ്ക്ക് ഇടം നല്‍കുന്നതിനും ശാസ്ത്രത്തിലും ഗണിതത്തിലും 750 വെര്‍ച്വല്‍ ലാബുകള്‍, 75 നൈപുണ്യ ഇ-ലാബുകള്‍ തുടങ്ങിയവ 2022-23ല്‍ സജ്ജീകരിക്കും.

 

മഹാമാരിയെത്തുടര്‍ന്നു സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനാല്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്കും ഏകദേശം 2 വര്‍ഷത്തെ ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. കൂടുതലും ഇവര്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികളാണെന്നും അവര്‍ പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കാനായി പിഎം ഇവിദ്യയുടെ 'ഒരു ക്ലാസ്- ഒരു ടിവി ചാനല്‍' പരിപാടി 12-ല്‍ നിന്ന് 200 ടിവി ചാനലുകളായി വിപുലീകരിക്കുമെന്നും ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും  1-12 ക്ലാസുകള്‍ക്ക് പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കാന്‍ പ്രാപ്തമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

 

രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസത്തിനായി അവരുടെ വീട്ടുവാതില്‍ക്കല്‍ വ്യക്തിഗതമാക്കിയ പഠനാനുഭവം ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. വിവിധ ഇന്ത്യന്‍ ഭാഷകളിലും ഐസിടി ഫോര്‍മാറ്റുകളിലും ഇത് ലഭ്യമാക്കും. ഹബ്-സ്പോക്ക് മോഡലിലാണ് സര്‍വകലാശാല നിര്‍മ്മിക്കുന്നത്. രാജ്യത്തെ മികച്ച പൊതു സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും ഹബ് സ്പോക്കുകളുടെ ഒരു ശൃംഖലയായി സഹകരിക്കും.
 

 

 

4. Education.jpg

 

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു കീഴില്‍, ദേശീയ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയ്ക്കായി വിശാലമായ സംവിധാനം വികസിപ്പിക്കും.

 മഹാമാരി എല്ലാ പ്രായത്തിലുമുള്ളവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയതിനാല്‍, ഗുണനിലവാരമുള്ള മാനസികാരോഗ്യ കൗണ്‍സിലിംഗിനും പരിചരണ സേവനങ്ങള്‍ക്കും മെച്ചപ്പെട്ട പ്രവേശനത്തിനായി ഒരു 'ദേശീയ ടെലി മാനസികാരോഗ്യപരിപാടി' ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതില്‍ 23 ടെലി-മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുടെ ഒരു ശൃംഖല ഉള്‍പ്പെടും.

2022-23 ല്‍ 3.8 കോടി കുടുംബങ്ങള്‍ക്ക് ഹര്‍ ഘര്‍, നാല്‍ സേ ജല് എന്നിവയ്ക്കായി 60,000 കോടി രൂപ അനുവദിച്ചു. 5.5 കോടി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ തന്നെ പൈപ്പിലൂടെ കുടിവെള്ളം നല്‍കിയിട്ടുണ്ട്.

HEALTH_M1.jpg

 

അതുപോലെ, 2022-23ല്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ക്ക് 80 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും. ഇതിനായി 48,000 കോടി രൂപ വകയിരുത്തി.


പിഎം ഗതിശക്തിയുടെ സത്തയുള്‍ക്കൊണ്ട്, വടക്കുകിഴക്കിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വികസന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം നല്‍കുന്നതിനായി നോര്‍ത്ത്-ഈസ്റ്റ് കൗണ്‍സില്‍ മുഖേന പ്രധാനമന്ത്രിയുടെ നോര്‍ത്ത് ഈസ്റ്റിനായുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭമായ പിഎം-ഡിവൈന്‍ എന്ന പുതിയ പദ്ധതി നടപ്പിലാക്കും. 1500 കോടിയാണു പ്രാരംഭ വിഹിതം.


2022ല്‍,  1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ 100 ശതമാനവും കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും.

 

17. PM's Development Initiative for North East Region (PM-DevINE).jpg

 

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം അടയാളപ്പെടുത്തുന്നതിനായി, രാജ്യത്തെ 75 ജില്ലകളിലായി ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ വഴി 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) സ്ഥാപിക്കും.


2022-23-ല്‍ എംബഡഡ് ചിപ്പും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യും.


നഗരാസൂത്രണത്തിലും രൂപകല്‍പ്പനയിലും ഇന്ത്യയുടെ പ്രത്യേക അറിവ് വികസിപ്പിക്കുന്നതിനും ഈ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനും വിവിധ മേഖലകളില്‍ നിലവിലുള്ള അഞ്ച് അക്കാദമിക് സ്ഥാപനങ്ങളെ വരെ മികവിന്റെ കേന്ദ്രങ്ങളായി നിയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഈ കേന്ദ്രങ്ങള്‍ക്ക് 250 കോടി രൂപ വീതം നല്‍കും.

 

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക് (എവിജിസി) മേഖല യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള അപാരമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഗോള ആവശ്യകത കണക്കിലെടുത്ത് ഒരു എവിജിസി പ്രൊമോഷന്‍ ദൗത്യസേന സജ്ജീകരിക്കും.

 

Productivity enhancement and investment (Ease of Doing Business 2.0)_M2.jpg

 

ടെലികമ്മ്യൂണിക്കേഷനും പ്രത്യേകിച്ച് 5ജി സാങ്കേതികവിദ്യയ്ക്കും വളര്‍ച്ച പ്രാപ്തമാക്കാനും തൊഴിലവസരങ്ങള്‍ നല്‍കാനും കഴിയുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ ടെലികോം ദാതാക്കള്‍ 2022-23 കാലയളവിനുള്ളില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്പെക്ട്രം ലേലം 2022-ല്‍ നടത്തുമെന്ന് അവര്‍ അറിയിച്ചു. ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധതിയുടെ ഭാഗമായി 5ജിക്കായി ശക്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനായി ഡിസൈന്‍-ലെഡ് മാനുഫാക്ചറിംഗ് പദ്ധതി ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതിരോധരംഗത്ത്, ഇറക്കുമതി കുറയ്ക്കുന്നതിനും സായുധ സേനയ്ക്കുള്ള ഉപകരണങ്ങളില്‍ ആത്മനിര്‍ഭരത പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. 2021-22 ലെ 58 ശതമാനമായിരുന്ന മൂലധന സംഭരണ ബജറ്റ്  2022-23 ല്‍ 68 ശതമാനമാക്കി ആഭ്യന്തര വ്യവസായത്തിനായി നീക്കിവയ്ക്കും. പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25 ശതമാനം വകയിരുത്തി വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക് മേഖലകള്‍ക്കുമായി പ്രതിരോധ ഗവേഷണ-വികസന പദ്ധതികള്‍ തുറക്കും.

നിര്‍മിതബുദ്ധി, ജിയോസ്പേഷ്യല്‍ സിസ്റ്റങ്ങളും ഡ്രോണുകളും, അര്‍ദ്ധചാലകവും അതിന്റെ ആവാസവ്യവസ്ഥയും, ബഹിരാകാശ സമ്പദ്വ്യവസ്ഥ, ജീനോമിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹരിതോര്‍ജം,  ക്ലീന്‍ മൊബിലിറ്റി സിസ്റ്റങ്ങള്‍ എന്നിവയ്ക്ക് ആധുനിക വികസനത്തെ സഹായിക്കാന്‍ വലിയ സാധ്യതകളുണ്ടെന്ന് ഉദിച്ചുയരുന്ന അവസരങ്ങളെക്കുറിച്ചു പറയവെ മന്ത്രി വ്യക്തമാക്കി.

2030-ഓടെ സ്ഥാപിത സൗരോര്‍ജ്ജ ശേഷി 280 GW ആക്കുക എന്ന മഹത്തായ ലക്ഷ്യത്തിനായി ആഭ്യന്തര ഉല്‍പ്പാദനം സുഗമമാക്കുന്നതിന്, ഉയര്‍ന്ന കാര്യക്ഷമതയുള്ള മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉല്‍പ്പാദനബന്ധിത ആനുകൂല്യത്തിനായി 19,500 രൂപ കോടി അധിക വിഹിതം കണ്ടെത്തും.


2022-23 പൊതുനിക്ഷേപത്തില്‍ സ്വകാര്യ നിക്ഷേപത്തിനും ആവശ്യകതയ്ക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ കേന്ദ്ര ബജറ്റിലെ മൂലധനച്ചെലവിനുള്ള വിഹിതം വീണ്ടും 35.4 ശതമാനം വര്‍ധിപ്പിക്കുകയാണെന്നും ധനമന്ത്രി ഊന്നിപ്പറഞ്ഞു. നടപ്പുവര്‍ഷം 5.54 ലക്ഷം കോടി രൂപയായിരുന്നത് 2022-23ല്‍ 7.50 ലക്ഷം കോടിയായി. ഇത് 2019-20 ലെ ചെലവിന്റെ 2.2 മടങ്ങ് കൂടുതലായി വര്‍ദ്ധിച്ചു. 2022-23 ലെ ഈ ചെലവ് ജിഡിപിയുടെ 2.9 ശതമാനമായിരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ്‌സ്-ഇന്‍-എയ്ഡ് വഴി മൂലധന ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള വ്യവസ്ഥയും ഈ നിക്ഷേപവും ചേര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെ 'ഫലപ്രദമായ മൂലധന ചെലവ്' 2022-23 ല്‍ 10.68 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇത് ജിഡിപിയുടെ ഏകദേശം 4.1 ശതമാനം ആയിരിക്കും.

 

Productivity enhancement and investment (Ease of Doing Business 2.0)_M1.jpg

 

2022-23 ലെ ഗവണ്‍മെന്റിന്റെ മൊത്തത്തിലുള്ള വിപണി വായ്പകളുടെ ഭാഗമായി, ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിഭവങ്ങള്‍ സമാഹരിക്കുന്നതിന് സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ നല്‍കും.

 

കൂടുതല്‍ കാര്യക്ഷമവും വിലകുറഞ്ഞതുമായ കറന്‍സി മാനേജ്മെന്റ് സിസ്റ്റത്തിനായി 2022-23 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബ്ലോക്ക്‌ചെയിനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് 'ഡിജിറ്റല്‍ റുപ്പി' അവതരിപ്പിക്കാന്‍ ഗവണ്‍മെന്റ്  നിര്‍ദ്ദേശിച്ചു.
 

Transition to Carbon Neutral.jpg

 

സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ മനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ട്, കേന്ദ്ര ഗവണ്‍മെന്റ്, 'മൂലധന നിക്ഷേപത്തിനായുള്ള സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള പദ്ധതി'ക്ക് ബജറ്റ് എസ്റ്റിമേറ്റിലെ 10,000 കോടി രൂപയില്‍ നിന്ന് നടപ്പുവര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റില്‍ 15,000 കോടി രൂപയായി ഉയര്‍ത്തി. മാത്രമല്ല, 2022-23ല്‍, സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ വായ്പയേക്കാള്‍ കൂടുതലാണ്.

 2022-23ല്‍ 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ഡിപിയുടെ 4 ശതമാനം ധനക്കമ്മി അനുവദിക്കുമെന്നും അതില്‍ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെടുത്തുമെന്നും ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2021-22 ലെ വ്യവസ്ഥകള്‍ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

Central Bank Digital Currency.jpg

 

13. Providing Greater Fiscal Space to States.jpg

ബജറ്റ് എസ്റ്റിമേറ്റില്‍ പ്രവചിക്കുന്ന 6.8 ശതമാനത്തില്‍ നിന്ന് നടപ്പുവര്‍ഷത്തെ പുതുക്കിയ ധനക്കമ്മി ജിഡിപിയുടെ 6.9 ശതമാനമായി കണക്കാക്കുമെന്ന് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിന്റെ ഭാഗം എ ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. 2022-23 ലെ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇത് 2025-26 ഓടെ  4.5 ശതമാനത്തില്‍ താഴെയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.  

2022-23 ലെ കേന്ദ്ര ബജറ്റ്, വിശ്വസനീയമായ ഒരു നികുതി ഭരണം സ്ഥാപിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകും. നികുതികളും തീരുവകളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നികുതി സമ്പ്രദായം കൂടുതല്‍ ലളിതമാക്കുമെന്നും നികുതിദായകര്‍ സ്വമേധയാ നികുതിയടയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും വ്യവഹാരങ്ങള്‍ കുറയ്ക്കുമെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പ്രത്യക്ഷ നികുതിയുടെ ഭാഗത്ത്, തെറ്റുകള്‍ തിരുത്തുന്നതിനായി 2 വര്‍ഷത്തിനുള്ളില്‍ പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകരെ ബജറ്റ് അനുവദിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് നികുതിയിളവും നല്‍കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍, യോഗ്യരായ സ്റ്റാര്‍ട്ടപ്പുകളുടെ സംയോജന കാലയളവ് ഒരു വര്‍ഷം കൂടി നീട്ടിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള അപ്പീലുകള്‍ ഒഴിവാക്കാന്‍ മെച്ചപ്പെട്ട വ്യവഹാര മാനേജ്മെന്റ് ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
 

 

 

Trends-in-Deficit-English.jpg

 

 

പ്രത്യേക സാമ്പത്തിക മേഖലകളിലെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ണമായും ഐ.ടി. മൂലധന സാമഗ്രികളിലെയും പ്രോജക്റ്റ് ഇറക്കുമതികളിലെയും ഇളവുള്ള നിരക്കുകള്‍ ക്രമേണ നിര്‍ത്തലാക്കുന്നതിനും 7.5% മിതമായ താരിഫ് ബാധകമാക്കുന്നതിനും ഇത് വ്യവസ്ഥ ചെയ്യുന്നു. കസ്റ്റംസ് ഇളവുകളുടെയും താരിഫ് ലഘൂകരണത്തിന്റെയും അവലോകനത്തിന് ബജറ്റ് അടിവരയിടുന്നു. 350-ലധികം ഇളവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആഭ്യന്തര ഇലക്ട്രോണിക്‌സ് നിര്‍മ്മാണം സുഗമമാക്കുന്നതിന് കസ്റ്റംസ് തീരുവ നിരക്കുകളില്‍ കൃത്യത വരുത്തണമെന്ന് ഇതു നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക മേഖലയ്ക്കുള്ള ഉപകരണങ്ങളുടെ ഇളവുകള്‍ യുക്തിസഹമാക്കും. സ്റ്റീല്‍ സ്‌ക്രാപ്പിനുള്ള കസ്റ്റംസ് തീരുവ ഇളവ് ദീര്‍ഘിപ്പിക്കും.


അധിക നികുതി അടച്ചാല്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകരെ അനുവദിക്കുന്ന ഒരു പുതിയ വ്യവസ്ഥ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഈ പുതുക്കിയ റിട്ടേണ്‍ പ്രസക്തമായ മൂല്യനിര്‍ണ്ണയ വര്‍ഷാവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫയല്‍ ചെയ്യാം.

സഹകരണ സംഘങ്ങള്‍ക്കുള്ള കുറഞ്ഞ ഇതര നികുതി പതിനഞ്ച് ശതമാനമായി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഒരു കോടി രൂപയില്‍ കൂടുതലും 10 കോടി രൂപ വരെ വരുമാനമുള്ള സഹകരണ സംഘങ്ങളുടെ സര്‍ചാര്‍ജ് നിലവിലെ 12ല്‍ നിന്ന് 7 ശതമാനമായി കുറയ്ക്കാനും ധനമന്ത്രി നിര്‍ദ്ദേശിച്ചു.

ഭിന്നശേഷിയുള്ള വ്യക്തിയുടെ രക്ഷിതാവിന് ആ വ്യക്തിക്ക് ഇന്‍ഷുറന്‍സ് പദ്ധതി സ്വീകരിക്കാം.  മാതാപിതാക്കളുടെ/രക്ഷകര്‍ത്താക്കളുടെ ജീവിതകാലത്ത്, അതായത്, അറുപത് വയസ്സ് തികയുന്ന മാതാപിതാക്കള്‍ക്ക്/രക്ഷിതാക്കള്‍ക്ക്, ഭിന്നശേഷിയുള്ള ആശ്രിതര്‍ക്ക് വാര്‍ഷിക/ലംപ്‌സം തുക നല്‍കാന്‍ ബജറ്റ് ഇപ്പോള്‍ അനുവദിക്കുന്നു.
 

 

 

Tax Proposals 2.jpg

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരന്റെ ശമ്പളത്തിന്റെ 14 ശതമാനം നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) ടയര്‍-1 ലേക്ക് സംഭാവന ചെയ്യുന്നു. ജീവനക്കാരന്റെ വരുമാനം കണക്കാക്കുന്നതിനുള്ള കിഴിവായി ഇത് അനുവദിച്ചിരിക്കുന്നു. എന്നിരുന്നാലും, സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ കാര്യത്തില്‍ ശമ്പളത്തിന്റെ 10 ശതമാനം വരെ മാത്രമേ അത്തരം കിഴിവ് അനുവദിക്കൂ. തുല്യ പരിഗണന നല്‍കുന്നതിന്, സംസ്ഥാന  ഗവണ്‍മെന്റ് ജീവനക്കാരുടെയും എന്‍പിഎസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവനയുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

31.3.2022-ന് മുമ്പ് സ്ഥാപിതമായ യോഗ്യരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം  പത്ത് വര്‍ഷത്തേക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് നികുതി ഇന്‍സെന്റീവ് നല്‍കിയിട്ടുണ്ട്. കോവിഡ് മഹാമാരി കണക്കിലെടുത്ത്, യോഗ്യരായ സ്റ്റാര്‍ട്ടപ്പിന്റെ സംയോജന കാലയളവ് ഒരു വര്‍ഷം കൂടി നീട്ടാന്‍ (31.03.2023 വരെ) ബജറ്റ് വ്യവസ്ഥ ചെയ്യുന്നു.

ചില ആഭ്യന്തര കമ്പനികള്‍ക്ക് ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായ അന്തരീക്ഷം സ്ഥാപിക്കാനുള്ള ശ്രമത്തില്‍, പുതുതായി തുടക്കംകുറിച്ച ആഭ്യന്തര ഉല്‍പ്പാദന കമ്പനികള്‍ക്ക് ഗവണ്‍മെന്റ്  15 ശതമാനം നികുതി ഇളവ് ഏര്‍പ്പെടുത്തി. സെക്ഷന്‍ 115BAB പ്രകാരം നിര്‍മ്മാണം അല്ലെങ്കില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള അവസാന തീയതി ഒരു വര്‍ഷത്തേക്ക് (2024 മാര്‍ച്ച് 31 വരെ) നീട്ടാന്‍ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ നികുതി ചുമത്തുന്നതിന്, ഏതെങ്കിലും വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റിന്റെ കൈമാറ്റത്തില്‍ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നികുതി ചുമത്തുമെന്ന് ബജറ്റ് പറയുന്നു. വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റിന്റെ കൈമാറ്റത്തില്‍ നിന്നുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തില്‍ നിന്ന് നികത്താന്‍ കഴിയില്ല.

Indirect Tax Proposals.jpg

ഒരു പ്രവാസിയുടെ ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റുകളില്‍ നിന്നോ ഒരു ഓഫ്ഷോര്‍ ബാങ്കിംഗ് യൂണിറ്റ് നല്‍കുന്ന കൌണ്ടര്‍ ഡെറിവേറ്റീവുകളില്‍ നിന്നോ ഉള്ള വരുമാനം, റോയല്‍റ്റിയില്‍ നിന്നുള്ള വരുമാനം, കപ്പല്‍ പാട്ടത്തിന് നല്‍കിയ പലിശ, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി ഐഎഫ്എസ്സിയെ നികുതിയില്‍ നിന്ന് ഒഴിവാക്കും.

വരുമാനത്തിനും ലാഭത്തിനും മേലുള്ള സര്‍ചാര്‍ജും സെസും ബിസിനസ് ചെലവായി അനുവദിക്കാനാവില്ലെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കിടയില്‍ ഉറപ്പ് വരുത്തുന്നതിനും തടയുന്നതിനും വേണ്ടി, സെര്‍ച്ച്, സര്‍വേ പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്തിയ വെളിപ്പെടുത്താത്ത വരുമാനത്തില്‍ നിന്ന് ഒരു നഷ്ടവും അനുവദിക്കില്ലെന്ന് ധനമന്ത്രി നിര്‍ദ്ദേശിച്ചു.

സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളുടെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും ഇനി മുതല്‍ ഇത് പൂര്‍ണ്ണമായും ഐടി പ്രേരിതമായിരിക്കുമെന്നും കസ്റ്റംസ് നാഷണല്‍ പോര്‍ട്ടലില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍ കേന്ദ്രീകരിച്ചും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ മാത്രമാണെന്നും ബജറ്റ് പറയുന്നു. ഈ പരിഷ്‌കാരം 2022 സെപ്റ്റംബര്‍ 30-നകം നടപ്പിലാക്കും.

മൂലധന ചരക്കുകളുടെയും പദ്ധതി ഇറക്കുമതിയുടെയും ഇളവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനും 7.5 ശതമാനം മിതമായ താരിഫ് ബാധകമാക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

350-ലധികം ഇളവ് എന്‍ട്രികള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. ചില കാര്‍ഷിക ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രോണിക്‌സ് മേഖലയില്‍, ധരിക്കാവുന്ന ഉപകരണങ്ങള്‍, കേള്‍ക്കാവുന്ന ഉപകരണങ്ങള്‍, ഇലക്ട്രോണിക് സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിവയുടെ ആഭ്യന്തര നിര്‍മ്മാണം സുഗമമാക്കുന്നതിന് ഒരു ഗ്രേഡഡ് നിരക്ക് ഘടന നല്‍കുന്നതിന് കസ്റ്റംസ് തീരുവ നിരക്കുകളില്‍ കൃത്യത വരുത്തുന്നു.

ജെംസ് ആന്‍ഡ് ജ്വല്ലറി മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി, മിനുക്കിയ വജ്രങ്ങളുടെയും രത്‌നക്കല്ലുകളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചു. ഇ-കൊമേഴ്സ് വഴിയുള്ള ആഭരണങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിന്, ഈ വര്‍ഷം ജൂണോടെ ലളിതമായ ഒരു നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കും. വിലകുറച്ച് ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍, ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതിക്ക് ഒരു കിലോയ്ക്ക് 400 രൂപയെങ്കിലും തീരുവ നല്‍കുന്ന രീതിയിലാണ് കസ്റ്റംസ് തീരുവ നിശ്ചയിക്കുന്നത്.

നിര്‍ണായക രാസവസ്തുക്കളായ മെഥനോള്‍, അസറ്റിക് ആസിഡ്, പെട്രോളിയം ശുദ്ധീകരണത്തിനുള്ള ഹെവി ഫീഡ് സ്റ്റോക്കുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സോഡിയം സയനൈഡിന്റെ തീരുവ ഉയര്‍ത്തി.

കുടകളുടെ തീരുവ 20 ശതമാനമാക്കി ഉയര്‍ത്തി. കുടകളുടെ ഭാഗങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിച്ചു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക മേഖലയ്ക്കുള്ള ഉപകരണങ്ങളിലും ഉപകരണങ്ങളിലും ഇളവ് യുക്തിസഹമാക്കി. കഴിഞ്ഞ വര്‍ഷം സ്റ്റീല്‍ സ്‌ക്രാപ്പിന് നല്‍കിയിരുന്ന കസ്റ്റംസ് തീരുവ ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്, കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍, തുകല്‍ വസ്ത്രങ്ങള്‍, തുകല്‍ പാദരക്ഷകള്‍ എന്നിവയുടെ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായേക്കാവുന്ന അലങ്കാരം, ട്രിമ്മിംഗ്, ഫാസ്റ്റനറുകള്‍, ബട്ടണുകള്‍, സിപ്പര്‍, ലൈനിംഗ് മെറ്റീരിയല്‍, നിര്‍ദ്ദിഷ്ട തുകല്‍, ഫര്‍ണിച്ചര്‍ ഫിറ്റിംഗുകള്‍, പാക്കേജിംഗ് ബോക്‌സുകള്‍ തുടങ്ങിയ ഇനങ്ങളില്‍ ഇളവുകളുണ്ട്.  കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്മീന്‍ അക്വാകള്‍ച്ചറിന് ആവശ്യമായ ചില ഉല്‍പന്നങ്ങളുടെ തീരുവ കുറച്ചു.

ഇന്ധനമിശ്രണം ചെയ്യുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്, 2022 ഒക്ടോബറിലെ ആദ്യ ദിനം  മുതല്‍ അണ്‍ബ്ലെന്‍ഡഡ് ഇന്ധനത്തിന് 2 രൂപ/ലിറ്ററിന് അധിക ഡിഫറന്‍ഷ്യല്‍ എക്‌സൈസ് തീരുവ ഈടാക്കും.

 

ND

***



(Release ID: 1794253) Visitor Counter : 1557