വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

പരീക്ഷാ പേ ചർച്ച 2022-ന്റെ അഞ്ചാം പതിപ്പിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ തീയതി 2022 ഫെബ്രുവരി 3 വരെ നീട്ടി

Posted On: 28 JAN 2022 12:53PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: ജനുവരി 28, 2022
 
പരീക്ഷാ പേ ചർച്ചയുടെ അഞ്ചാമത് പതിപ്പിൽ പങ്കെടുക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 3 വരെ ദീർഘിപ്പിച്ചു. രാജ്യത്തുടനീളവും വിദേശത്തുനിന്നുമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി സംവദിക്കുന്ന പ്രത്യേക പരിപാടിയാണ് പരീക്ഷാ പേ ചർച്ച. പരീക്ഷകൾ കാരണമുണ്ടാകുന്ന സമ്മർദ്ദത്തെ കുറിച്ചും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഉള്ള ചർച്ചയാണ് ഈ പരിപാടി. 
 
2021 ലെ പോലെ ഇത്തവണയും ഈ പരിപാടി ഓൺലൈൻ ആയി നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 9 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരു ഓൺലൈൻ മത്സരത്തിലൂടെ തിരഞ്ഞെടുക്കും.
 
https://innovateindia.mygov.in/ppc-2022/ എന്നതിലെ രജിസ്‌ട്രേഷനുകൾ 2021 ഡിസംബർ 28 മുതൽ 2022 ഫെബ്രുവരി 3 വരെ ലഭ്യമാണ്.

(Release ID: 1793282) Visitor Counter : 213