യുവജനകാര്യ, കായിക മന്ത്രാലയം
ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ മികച്ച മെഡൽ നേട്ടം ലക്ഷ്യമിട്ട് പരിശീലകനായി ക്രിസ് വാക്കറെ നിയമിക്കുന്നതിന് യുവജനകാര്യ-കായിക മന്ത്രാലയം അംഗീകാരം നൽകി
Posted On:
24 JAN 2022 2:03PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 24, 2022
രണ്ട് തവണ ലോക സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ക്രിസ് വാക്കറെ ഈ വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ വിദേശ പരിശീലകനായി നിയമിക്കുന്നതിന് യുവജനകാര്യ-കായിക മന്ത്രാലയം അനുമതി നൽകി. സ്ക്വാഷിലും സൈക്ലിംഗിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച അദ്ദേഹത്തെ 16 ആഴ്ചയിലേക്കാണ് നിയമിക്കുന്നത്.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സെലക്ഷൻ കമ്മിറ്റിയുടെയും സ്ക്വാഷ് റാക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുടെയും ശുപാർശ പ്രകാരമാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായ വാക്കറുടെ നിയമനം.
മാർക്ക് കെയിൻസിനൊപ്പം, 1997-ലെ ആദ്യ ലോക ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ് അദ്ദേഹം നേടിയിരുന്നു. തുടർന്ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അമേരിക്കൻ ടീമിന്റെ ദേശീയ പരിശീലകനായി ഉയർന്നു.
സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷുവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 2018ലെ ഏഷ്യൻ ഗെയിംസിൽ മൂന്നു ഇനങ്ങളിലായി ഒരു വെള്ളിയും (വനിതാ ടീം) നാല് വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്.
RRTN/SKY
******
(Release ID: 1792170)
Visitor Counter : 185