പ്രധാനമന്ത്രിയുടെ ഓഫീസ്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കും.
പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നത് വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് സ്ഥാപിക്കും
പരാക്രം ദിവസില്‍, ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും
2019 മുതല്‍ 2022 വരെയുള്ള സുഭാഷ് ചന്ദ്രബോസിന്റെ ആപ്ദ പ്രബന്ധന്‍ പുരസ്‌കാരങ്ങളും പ്രധാനമന്ത്രി സമ്മാനിക്കും
Posted On:
21 JAN 2022 6:34PM by PIB Thiruvananthpuram
മഹാനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കും ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായും ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. കരിങ്കല്ലില്‍ തീര്‍ത്ത ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേതാജിയുടെ മഹത്തായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവുമായിരിക്കും. പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നത് വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് സ്ഥാപിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 23 ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.
30,000 ല്യൂമെന്‍സ് 4കെ പ്രൊജക്ടറാണ് ഹോളോഗ്രാം പ്രതിമയുടേത്. അദൃശ്യമവും 90% സുതാര്യവുമായ ഹോളോഗ്രാഫിക് സ്‌ക്രീന്‍ സന്ദര്‍ശകര്‍ക്ക് ദൃശ്യമാകാത്ത വിധത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഹോളോഗ്രാമിന്റെ പ്രഭാവം സൃഷ്ടിക്കുന്നതിനായി നേതാജിയുടെ ത്രീഡി ചിത്രം അതില്‍ പ്രകാശനം ചെയ്യും. ഹോളോഗ്രാം പ്രതിമയുടെ വലിപ്പം 28 അടി ഉയരവും 6 അടി വീതിയുമാണ്.
ചടങ്ങില്‍ 2019, 2020, 2021, 2022 വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരങ്ങളും പ്രധാനമന്ത്രി സമ്മാനിക്കും. മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്.
ദുരന്തനിവാരണ രംഗത്ത് ഇന്ത്യയിലെ വ്യക്തികളും സംഘടനകളും നല്‍കുന്ന നിസ്വാര്‍ത്ഥമായ സേവനവും വിലമതിക്കാനാവാത്ത സംഭാവനകളും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായാണു കേന്ദ്രസര്‍ക്കാര്‍ വാര്‍ഷിക സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. എല്ലാ വര്‍ഷവും ജനുവരി 23 നാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. 51 ലക്ഷം രൂപയും സ്ഥാപനമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. വ്യക്തിയാണെങ്കില്‍ 5 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും.
സ്വാതന്ത്ര്യ സമര സേനാനികളെ ഉചിതമായ രീതിയില്‍ ആദരിക്കുകയെന്നത് പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമമാണ്. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിയും ദീര്‍ഘവീക്ഷണമുള്ള നേതാവുമായ നേതാജി സുഭാഷ് ചന്ദ്രബോസിലാണ് ഈ ശ്രമങ്ങളുടെ പ്രത്യേക ശ്രദ്ധ. അദ്ദേഹത്തിന്റെ ജന്മദിനം എല്ലാ വര്‍ഷവും പരാക്രം ദിവസമായി ആഘോഷിക്കുമെന്ന പ്രഖ്യാപനം ഉള്‍പ്പെടെ നിരവധി നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ഉത്സാഹത്തില്‍, ജനുവരി 23 മുതല്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഒരു ദിവസം നേരത്തെ ആരംഭിക്കും.
***ND ***
(Release ID: 1791629)
Visitor Counter : 763
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada