പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥും ചേർന്ന് പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും സംരംഭവും കുറിക്കും

Posted On: 19 JAN 2022 8:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥും സംയുക്തമായി 2022 ജനുവരി 20 ന് വൈകുന്നേരം 4:30 ന് മൗറീഷ്യസിൽ ഇന്ത്യയുടെ സഹായത്തോടെയുള്ള സോഷ്യൽ ഹൗസിംഗ് യൂണിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വികസന പിന്തുണയിൽ മൗറീഷ്യസിൽ ഏറ്റെടുക്കുന്ന  സിവിൽ സർവീസ് കോളേജ്, 8 മെഗാവാട്ട് സോളാർ പിവി ഫാം പ്രോജക്ടുകൾ എന്നിവയും രണ്ട് പ്രമുഖരും ഉദ്ഘാടനം ചെയ്യും.

മെട്രോ എക്‌സ്‌പ്രസ് പദ്ധതിക്കും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾക്കുമായി ഇന്ത്യയിൽ നിന്ന് മൗറീഷ്യസിന്  190 മില്യൺ യുഎസ് ഡോളറിന്റെ സഹായം നൽകുന്നതിനുള്ള  കരാർ; ചെറുകിട വികസന പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച ധാരണാപപത്രം എന്നിവയും കൈമാറും .

ND(Release ID: 1791105) Visitor Counter : 69