ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ഓപ്പൺ ഡാറ്റ വാരാചരണത്തിന് തുടക്കമായി
Posted On:
17 JAN 2022 12:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജനുവരി 17 , 2022
ഓപ്പൺ ഡാറ്റാ വാരാചരണത്തിന് തുടക്കമിടുന്നതായി കേന്ദ്ര ഭവനനിർമാണ നഗരകാര്യ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു . ഓപ്പൺ ഡാറ്റാ സംവിധാനങ്ങളിലേക്കുള്ള മാറ്റം, ഇന്ത്യയുടെ നഗര സംവിധാനങ്ങളിലെ നൂതനാശയവത്കരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ്ഈ നീക്കം .ഓപ്പൺ ഡാറ്റാ യുടെ അവബോധം, അവയുടെ ഉപയോഗം എന്നിവയ്ക്ക് കൂടുതൽ പ്രചാരം നൽകുന്നതിനായി മന്ത്രാലയം നടപ്പാക്കുന്ന നിരവധി മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഇത്.
ജനുവരി മൂന്നാം വാരത്തിൽ, (2022 ജനുവരി 17 മുതൽ ജനുവരി 21 വരെ) ആണ് വാരാചരണം സംഘടിപ്പിക്കുന്നത് .
പരിപാടിയിൽ രാജ്യത്തെ 100 സ്മാർട്ട് സിറ്റികൾ പങ്കെടുക്കും . സ്മാർട്ട് സിറ്റി ഓപ്പൺ ഡാറ്റാ പോർട്ടലിൽ ഉന്നതനിലവാരമുള്ള ഡാറ്റ സെറ്റുകൾ, ഡാറ്റാ ബ്ലോഗുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതാണ്
നിലവിൽ 3800 ലേറെ ഡാറ്റാ സെറ്റുകളും അറുപതോളം ഡാറ്റ സ്റ്റോറികളും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. താൽപര്യപ്പെടുന്നവർക്ക് ഇവ വിശകലനം ചെയ്ത്, പുതിയ നിഗമനങ്ങൾ വികസിപ്പിക്കാവുന്നതാണ്
വർദ്ധിച്ച മികവ്, സുതാര്യത, നൂതനാശയ രൂപീകരണത്തിലെ വളർച്ച, സാമ്പത്തിക പുരോഗതി തുടങ്ങിയ ഓപ്പൺ ഡാറ്റയുടെ ഗുണഫലങ്ങൾ പ്രദർശിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് പരിപാടി . രണ്ടു ഭാഗങ്ങളായാണ് പരിപാടി നടക്കുക. ആദ്യഘട്ടത്തിൽ ഡാറ്റാ സെറ്റുകൾ, ചിത്രീകരണങ്ങൾ, ഡാറ്റാ ബ്ലോഗ്ഗുകൾ, API കൾ എന്നിവ സ്മാർട്ട് സിറ്റി ഓപ്പൺ ഡാറ്റാ പോർട്ടലിൽ 2022 ജനുവരി 17 മുതൽ ജനുവരി 20 വരെ ചേർക്കപ്പെടുന്നതാണ് . രണ്ടാമതായി 2022 ജനുവരി 21ന് എല്ലാ സ്മാർട്ട് സിറ്റികളും ഡാറ്റാ ദിനം ആഘോഷിക്കും
രാജ്യത്തെമ്പാടും, എല്ലാ സ്മാർട്ട് സിറ്റികളിലും ഡാറ്റാ ദിനം ആഘോഷിക്കുന്നതാണ് . സിറ്റികൾ തിരഞ്ഞെടുക്കുന്ന വ്യത്യസ്ത ഡാറ്റാ ട്രാക്കുകൾ സംബന്ധിച്ച ചർച്ചകൾ, സെമിനാറുകൾ, ഹാക്ക ത്തോണുകൾ, പ്രദർശനങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. സർക്കാർ ഏജൻസികൾ, സ്വകാര്യ സ്ഥാപനങ്ങൾ, ശാസ്ത്ര -അക്കാദമിക സ്ഥാപനങ്ങൾ, വ്യാപാര സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, പൊതുസമൂഹം തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട വ്യക്തികൾ ദിനാഘോഷങ്ങളിൽ പങ്കെടുക്കും
https://smartcities.data.gov.in/എന്ന വിലാസത്തിൽ പോർട്ടൽ ലഭ്യമാണ്
IE/SKY
(Release ID: 1790503)
Visitor Counter : 261