ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനായി കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയം 30 പരിപാടികൾ സംഘടിപ്പിക്കുന്നു.

Posted On: 11 JAN 2022 4:13PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ജനുവരി 11, 2021

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം (MoHUA), ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ 30 പരിപാടികളുടെ ഒരു പരമ്പര സംഘടിപ്പിക്കുന്നു. നഗര ജീവിതത്തിന്റെ മൂന്ന് പ്രധാന മാനങ്ങൾ-ജീവിതക്ഷമത, സാമ്പത്തിക ശേഷി, സുസ്ഥിരത എന്നിവ ഉൾക്കൊള്ളുന്ന ജനകേന്ദ്രീകൃത തന്ത്രം മന്ത്രാലയത്തിന്റെ , എല്ലാ പ്രധാന പരിപാടികളിലും ഉൾക്കൊള്ളുന്നതായി ചടങ്ങിൽ സംസാരിച്ച, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് എസ് പുരി പറഞ്ഞു.

പൗരന്മാർക്ക് ഒന്നാം തരം താമസ സൗകര്യം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ പുരി പറഞ്ഞു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ 'ആസാദി കാ അമൃത് മഹോത്സവ്  ' സംരംഭങ്ങൾ വലിയ തോതിലുള്ള ജനകീയ  പങ്കാളിത്തത്തോടെയാണ്  നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘സ്‌മാർട്ട് സിറ്റികൾ, സ്‌മാർട്ട് നഗരവൽക്കരണം’ എന്ന വിഷയത്തിലുള്ള ഒരു സചിത്ര ബ്രോഷറിന്റെ ഔപചാരിക പ്രകാശനവും ശ്രീ പുരി ഇന്ന് നിർവ്വഹിച്ചു. ബ്രോഷറിൽ (https://smartnet.niua.org/azadi-ka-amrit-mahotsav) 2022 ജനുവരി 1 മുതൽ ജനുവരി 31 വരെ രാജ്യത്തെ നഗരങ്ങളിലുടനീളം മന്ത്രാലയം നടത്തുന്ന 30 പരിപാടികളുടെ ഓരോ സംഗ്രഹവും അടങ്ങിയിരിക്കുന്നു.

നിലവിലെ മഹാമാരി സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഡിജിറ്റൽ പങ്കാളിത്തത്തിന് ഊന്നൽ നൽകി ഒരു ഹൈബ്രിഡ് മാതൃകയിൽ പരിപാടികൾ നടത്താൻ മന്ത്രാലയം തീരുമാനിച്ചു. 2022 ഫെബ്രുവരി 4, 5 തീയതികളിൽ സൂറത്തിൽ  സംഘടിപ്പിക്കുന്ന 'സ്‌മാർട്ട് സിറ്റികൾ, സ്‌മാർട്ട് നഗരവൽക്കരണം' കോൺഫറൻസിന്റെ ഗ്രാൻഡ് ഫിനാലെയിൽ പരിപാടി സമാപിക്കും. ആസാദി കാ അമൃത് മഹോത്സവിന്റെ 5 ആശയങ്ങളെ പരിപാടി പ്രതിഫലിപ്പിക്കും. സ്വാതന്ത്ര്യ സമരം ,പ്രവർത്തനങ്ങൾ@75, നേട്ടങ്ങൾ@75, ആശയങ്ങൾ@75, പരിഹരിക്കുക@75 എന്നിവയാണ് അവ.


(Release ID: 1789332) Visitor Counter : 219