പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാലാം തവണയും അധികാരമേറ്റ നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 11 JAN 2022 11:45PM by PIB Thiruvananthpuram

നെതർലൻഡ്‌സ് പ്രധാനമന്ത്രി  മാർക്ക് റുട്ടെയെ,  നാലാം തവണയും പ്രധാനമന്ത്രിയായി  അധികാരമേറ്റതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി  മാർക്ക് റുട്ടെയ്ക്ക്   ​​അഭിനന്ദനങ്ങൾ, വിജയകരമായ നാലാം തവണയ്ക്   ആശംസകൾ. ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള വിശാലമായ പങ്കാളിത്തം നാം ഒരുമിച്ച് പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്."



(Release ID: 1789327) Visitor Counter : 126