പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഷില്ലോംഗ് ചേംബർ ക്വയറിലെ നീൽ നോങ്കിൻറിഹിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 05 JAN 2022 8:38PM by PIB Thiruvananthpuram

ഷില്ലോംഗ് ചേംബർ ക്വയറിന്റെ ഉപദേഷ്ടാവും കണ്ടക്ടറുമായ നീൽ നോങ്കിൻറിഹിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

" നീൽ നോങ്കിൻറിഹ് ഷില്ലോംഗ് ചേംബർ ക്വയറിന്റെ മികച്ച ഉപദേഷ്ടാവായിരുന്നു. അത് ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിച്ചു. അവരുടെ ചില മികച്ച പ്രകടനങ്ങൾക്ക് ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അദ്ദേഹം വളരെ വേഗം നമ്മെ വിട്ടുപോയി. അദ്ദേഹത്തിന്റെ സർഗ്ഗാത്മകത എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഒപ്പം അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു."



(Release ID: 1787813) Visitor Counter : 155