പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരുനാനാക്ക് ദേവ് ജിയുടെ ഗുരുപുരാബ് ആഘോഷങ്ങളെ ലഖ്പത് സാഹിബ് ഗുരുദ്വാരയിൽ   പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 24 DEC 2021 11:17AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 25 ന്, ഉച്ചയ്ക്ക്  12:30 ന്, ഗുജറാത്തിലെ കച്ചിലുള്ള ഗുരുദ്വാര ലഖ്പത് സാഹിബിൽ ഗുരു നാനാക് ദേവ് ജിയുടെ ഗുരുപുരാബ് ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.

എല്ലാ വർഷവും ഡിസംബർ 23 മുതൽ ഡിസംബർ 25 വരെ ഗുജറാത്തിലെ സിഖ് സംഗത്ത് ഗുരു നാനാക്ക് ദേവ് ജിയുടെ ഗുരുപുരാബ് ഗുരുദ്വാര ലഖ്പത് സാഹിബിൽ ആഘോഷിക്കുന്നു. ഗുരു നാനാക് ദേവ് ജി തന്റെ യാത്രയ്ക്കിടെ ലഖ്പത്തിൽ താമസിച്ചിരുന്നു. ഗുരു നാനാക് ദേവ് ജിയുടെ തിരുശേഷിപ്പുകളായ  തടി പാദരക്ഷകൾ , പല്ലക്ക് ,  കൂടാതെ ഗുരുമുഖിയുടെ കൈയെഴുത്തുപ്രതികൾ  തുടങ്ങിയവ ലഖ്പത് സാഹിബ് ഗുരുദ്വാരയിൽ  സൂക്ഷിച്ചിട്ടുണ്ട്. 

2001ലെ ഭൂകമ്പത്തിൽ ഗുരുദ്വാരയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദി നാശനഷ്ടങ്ങൾ പരിഹരിക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തിയിരുന്നു. ഈ പരിശ്രമത്തിലും ഗുരുനാനാക്ക് ദേവ് ജിയുടെ 550-ാം പ്രകാശ് പുരബ്, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാമത് പ്രകാശ് പുരബ്, ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പുരബ് എന്നിവയുടെ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള നിരവധി സമീപകാല ശ്രമങ്ങളിലും പ്രതിഫലിക്കുന്നതാണ് വിശ്വാസത്തോടുള്ള  പ്രധാനമന്ത്രിയുടെ ആദരം.

ND MRD

****



(Release ID: 1784791) Visitor Counter : 204