പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു
Posted On:
20 DEC 2021 8:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു.
പ്രസിഡന്റ് പുടിന്റെ സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ ചർച്ച ചെയ്ത ചില വിഷയങ്ങളിലെ തുടർ നടപടികൾ ഇരു നേതാക്കളുടെയും സംഭാഷണത്തിൽ ഉൾപ്പെട്ടു. പ്രസിഡന്റ് പുടിൻ. പ്രതിരോധ സഹകരണം, രാസവളങ്ങളുടെ വിതരണത്തിൽ സഹകരണം, കിഴക്കൻ റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപഴകൽ വർധിപ്പിക്കൽ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉൾപ്പെടെ, ഈ വിഷയങ്ങളിൽ ഭാവി നടപടികൾ ഉറപ്പിക്കാൻ ഇന്നത്തെ സംഭാഷണം സഹായിച്ചു. അന്താരാഷ്‌ട്ര വിഷയങ്ങളിലെ വീക്ഷണങ്ങളും സംഭാഷണ മദ്ധ്യേ ഇരുവരും പരസ്പരം കൈമാറി
ഇന്ത്യ-റഷ്യ പ്രത്യേകവും പ്രത്യേക പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള എല്ലാ മേഖലകളിലും നിരന്തരം സമ്പർക്കം പുലർത്താനും ബഹുമുഖ വേദികളിൽ ഉഭയകക്ഷി സഹകരണവും കൂടിയാലോചനകളും ഏകോപനവും കൂടുതൽ ആഴത്തിലാക്കാൻ തുടർച്ചയായി പരിശ്രമിക്കാനും നേതാക്കൾ തീരുമാനിച്ചു.
പ്രത്യേക പദവിയുള്ള ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള എല്ലാ മേഖലകളിലും നിരന്തരം സമ്പർക്കം പുലർത്താനും ബഹുമുഖ വേദികളിൽ ഉഭയകക്ഷി സഹകരണവും കൂടിയാലോചനകളും ഏകോപനവും കൂടുതൽ ആഴത്തിലാക്കാൻ തുടർച്ചയായി പരിശ്രമിക്കാനും നേതാക്കൾ സമ്മതിച്ചു.
***
(Release ID: 1783680)
Visitor Counter : 171
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada